
കുട്ടികള്‍ക്ക് വയറു നിറച്ച് ആരോഗ്യകരമായ ഭക്ഷണം നല്‍കുക എന്നത് ഏതൊരമ്മയ്ക്കും വെല്ലുവിളിയാണ്. ആ ഒരു കാര്യം കൊണ്ട് മാത്രം കുഞ്ഞിനോട് 'ഗുസ്തി പിടിക്കുന്ന' എത്ര അമ്മമാര്‍ ഉണ്ട്. കുഞ്ഞിന് ഭക്ഷണം കൊടുക്കുക എന്നത് പോലും വലിയൊരു കടമ്പയായിട്ടാണ് പല അമ്മമാരും കാണുന്നത്.
ഇഷ്ടമുള്ള, രുചിയുള്ള, എന്നാല്‍ ശരീരത്തിന് പോഷക ഗുണങ്ങള്‍ ഏറെയുള്ള ഭക്ഷണം കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നവരാണ് ഏതൊരമ്മയും. എന്നാല്‍ കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കേണ്ട സാഹചര്യം വരുമ്പോള്‍ ഏതൊരമ്മയും യുദ്ധഭൂമിയിലെ വലിയ 'പോരാളി' ആകേണ്ടി വരാറുണ്ട്. എന്നാല്‍ ഇവിടെ ഒരമ്മ വളരെ രസകരമായും ആകര്‍ഷകമായും ആണ് ഭക്ഷണം ഒരുക്കുന്നത്.
കുഞ്ഞുകള്‍ക്ക് കൈതുകമാകുന്ന തരത്തിലുള്ള ഭക്ഷണമാണ് പലപ്പോഴും അവരുടെ ഇഷ്ടഭക്ഷണമാകുന്നത്. അതിനുവേണ്ടി അമ്മ ചെയ്യുന്ന കാര്യമാണ് വ്യത്യസ്തം. സ്വന്തം മകന് വേണ്ടി ഈ പ്രയത്‌നം ഒരു പരീക്ഷിച്ച് നോക്കിയ ആളാണ് ലാലേ മുഹമ്മദി. അതിനാല്‍ തന്നെ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ജേക്കബിസ് ഫുഡ് ഡയറീസ് എന്നപേരില്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ശ്രദ്ധനേടുകയാണ് ഇവര്‍.
മകന്റെ ഭക്ഷണം അതിശയകരമായ ഭക്ഷണ കലയാക്കി മാറ്റുന്നതായിരുന്നു ലാലേ മുഹമ്മദി. ഇങ്ങനെയാണ് 'ജേക്കബിസ് ഫുഡ് ഡയറീസി'ന്റെ തുടക്കം. പിന്നീട് അവര്‍ സോഷ്യല്‍ മീഡിയ സെന്‍സേഷനായി മാറുകയായിരുന്നു. മകന്‍ ജേക്കബിന്റെ ഭക്ഷണത്തിലൂടെ സര്‍ഗ്ഗാത്മകത ആരംഭിക്കുകയും ഭക്ഷണം ഉപയോഗിച്ച് ഈ കലാസൃഷ്ടികള്‍ സൃഷ്ടിക്കുകയും ചെയ്ത ലാലേ മുഹമ്മദിയുടെ അമ്പരപ്പിക്കുന്ന സൃഷ്ടികള്‍ കണ്ടാല്‍ മതിയാകില്ല. പഴങ്ങളും പച്ചക്കറികളും നിറഞ്ഞ, ജേക്കബ് ബെര്‍ട്ട് & എര്‍ണി മുതല്‍ ലയണ്‍ കിംഗില്‍ നിന്ന് സിംബ വരെഇവര്‍ ആഹാരത്തിലൂടെ ഉണ്ടാക്കി.
2015 മെയ് മാസത്തിലാണ് ഇതെല്ലാം ആരംഭിച്ചത്. ഒരു വിനോദത്തിനായി ആദ്യം പാന്‍കേക്കുകളെ സിംഹമാക്കി മാറ്റി. അത് ശരിക്കും ഒരു സിംഹത്തെപ്പോലെ ഒന്നുമായില്ല, പക്ഷേ കുഞ്ഞിന് അത് ഇഷ്ടമായിരുന്നു! അവിടെ നിന്ന് ഭക്ഷണ കല പുരോഗമിച്ചു. സൃഷ്ടികള്‍ അവര്‍ തന്റെ സ്വകാര്യ ഫേസ്ബുക്ക് പേജില്‍ ഇടാന്‍ തുടങ്ങി. പലരും പറഞ്ഞതനുസരിച്ച് ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്നു. എന്നാല്‍ ജേക്കബിസ് ഫുഡ് ഡയറീസ് ഇന്‍സ്റ്റാഗ്രാമില്‍ ആരംഭിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ വൈറലാവുകയും ലോകമെമ്പാടുമുള്ള മാധ്യമശ്രദ്ധ നേടുകയും ചെയ്തു.
More Latest News
മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്
