
വര്‍ഷങ്ങളായി താമസിക്കുന്ന വീട്ടില്‍ ഇതുവരെ കാണാത്ത പുതിയ ഒന്ന് കണ്ടെത്തിയ അത്ഭുത്തതിലാണ് യുഎസ്സില്‍ നിന്നുള്ള ഫോറന്‍സിക് നഴ്സായ അറോറ ബ്ലേസിംഗ്സ്റ്ററും ഭര്‍ത്താവും. തങ്ങള്‍ നാല് വര്‍ഷത്തോളമായി താമസിക്കുന്ന വീടിനുള്ളിലെ രഹസ്യ അറ ആണ് ഇവരെ അത്ഭുതപ്പെടുത്തുന്നത്.
ദമ്പതികള്‍ തങ്ങളുടെ അനുഭവം ടിക്ടോക്ക് വീഡിയോയിലൂടെയാണ് പങ്കുവെച്ചത്. വീട്ടില്‍ ബേസ്‌മെന്റിലെ കാര്‍പ്പറ്റ് മാറ്റുമ്പോഴാണേ്രത ഇത്തരത്തില്‍ ഒരു രഹസ്യമുറി ഇവരുടെ കണ്ണില്‍ പെട്ടത്. ദമ്പതികളും അവരുടെ കുട്ടികളും ആണ് ഈ വീട്ടില്‍ കഴിയുന്നത്.
കാര്‍പെറ്റ് മാറ്റുന്നതിനിടയില്‍ ചുവരിനടുത്തായി ഒരു രഹസ്യവാതില്‍ ഇരുവരും കണ്ടെത്തുകയായിരുന്നു. തുറന്നപ്പോള്‍ അതൊരു രഹസ്യമുറിയാണ് എന്ന് മനസിലാവുകയായിരുന്നു. നേരത്തെ ഉണ്ടായിരുന്ന വീടിന്റെ ഉടമകള്‍ എന്തിനാവും ഇങ്ങനെ ഒരു രഹസ്യമുറി പണിതതെന്ന് ഇവര്‍ക്ക് വ്യക്തമല്ല. ഈ ചുമരിന് മുന്നിലായി ഒരു വലിയ ബുക്ക്ഷെല്‍ഫാണ് ഉണ്ടായിരുന്നത്. അതിനാലാവണം ഈ വാതിലോ മുറിയോ തങ്ങളുടെ ശ്രദ്ധയില്‍ പെടാതെ പോയത് എന്ന് അറോറ പറയുന്നു.
എന്നാല്‍ ഈ വീട്ടില്‍ ആദ്യം കണ്ടെത്തുന്ന രഹസ്യമുറി അല്ല ഇത്. ഇതിനു മുന്‍പും ഇവര്‍ രഹസ്യമുറി കണ്ടെത്തിയിട്ടുണ്ട്. മുകള്‍നിലയില്‍ ഒരു കണ്ണാടിക്ക് പിന്നിലായിട്ടായിരുന്നു ആ മുറി. അത് ഇപ്പോള്‍ അവരുടെ കുട്ടികള്‍ പ്ലേറൂമാക്കി മാറ്റിയെടുത്തിരിക്കുകയാണെന്നും ദമ്പതികള്‍ വ്യക്തമാക്കി.
ഇപ്പോള്‍ കണ്ടെത്തിയ മുറി ഒന്നുകില്‍ അതൊരു പാനിക് റൂമായിരിക്കാം എന്നാണ് ദമ്പതികള്‍ പറയുന്നത്. അല്ലെങ്കില്‍ ബോംബ് ഷെല്‍ട്ടറായിരിക്കാം എന്നും അറോറ പറയുന്നു. അതിനകത്ത് ഒരു ബള്‍ബും ചുമരില്‍ കുറേയേറെ വയറുകളും ഉണ്ട്.
More Latest News
എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ
