18
MAR 2021
THURSDAY
1 GBP =105.96 INR
1 USD =83.28 INR
1 EUR =90.18 INR
breaking news : മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗം ആണെന്ന് പറഞ്ഞ് വീട്ടമ്മയ്ക്ക് ഫോണ്‍, ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചുള്ള ഫോണ്‍ കോളില്‍ പേടിച്ച് ബോധരഹിതയായി വീട്ടമ്മ >>> ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തതിന് ജീവനക്കാര്‍ക്ക് സമ്മാനം, എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ തീരുമാനിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് >>> സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് തിരിച്ചടി, റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്ന് ഗള്‍ഫ് എയര്‍, സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകം >>> സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് സുരക്ഷാ ഭീഷണി, സുരക്ഷ ശക്തമാക്കി പൊലീസ് >>> വാട്‌സ്ആപ്പില്‍ വായിക്കാത്ത സന്ദേശങ്ങള്‍ സ്വയം ഇല്ലാതാക്കാനുള്ള പുതിയ ഫീച്ചര്‍ വരുന്നു, ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാം, ഫീച്ചര്‍ ഇങ്ങനെ >>>
Home >> TECHNOLOGY
ഇനി താല്‍പര്യമുള്ളവര്‍ക്ക് മാത്രം റീല്‍സ് ഷെയര്‍ ചെയ്യാം, ഇന്‍സ്റ്റഗ്രാമിന്റെ 'ബ്ലെന്‍ഡ്' ഫീച്ചര്‍ വരുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-04-02

ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചര്‍ വരുന്നു. ഇനി തങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് മാത്രം ഷെയര്‍ ചെയ്യാവുന്ന 'ബ്ലെന്‍ഡ്' ഫീച്ചറാണ് പുതിയ അപ്ഡേറ്റിലുള്ളത്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്വകാര്യത കൊണ്ടുവരികയണ് ഇതിലൂടെ ഇന്‍സ്റ്റഗ്രാം ലക്ഷ്യമിടുന്നത്. 

ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഷോര്‍ട്സ് പരിമിതമായ കാഴ്ചക്കാര്‍ക്ക് മാത്രം കാണാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഡെവലപ്പര്‍ അലസ്സാന്‍ഡ്രോ പാലൂസി ആണ് പുതിയ ഫീച്ചര്‍ ആദ്യം കണ്ടെത്തിയത്, ഉപയോക്താക്കള്‍ പങ്കിടുന്ന റീലുകളെ അടിസ്ഥാനമാക്കിയാണ് സ്വകാര്യ ഫീഡ് സൃഷ്ടിക്കുക. മാത്രമല്ല, പുതിയ ഫീഡ് രണ്ട് ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബ്ലെന്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കുമെന്നും അലസ്സാന്‍ഡ്രോ പാലൂസി പങ്കിട്ട ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ടിലൂടെ വ്യക്തമാകുന്നു.

ഇന്‍സ്റ്റാഗ്രാം ഉടന്‍ 'ബ്ലെന്‍ഡ്' ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ സുഹൃത്തുക്കള്‍ തമ്മില്‍ ഇഷ്ടാനുസൃതവും സ്വകാര്യമായും ഫീഡ് സൃഷ്ടിക്കാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുമായി എളുപ്പത്തില്‍ കണക്റ്റുചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം റീലുകള്‍.

More Latest News

മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗം ആണെന്ന് പറഞ്ഞ് വീട്ടമ്മയ്ക്ക് ഫോണ്‍, ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചുള്ള ഫോണ്‍ കോളില്‍ പേടിച്ച് ബോധരഹിതയായി വീട്ടമ്മ

ഒന്നരക്കോടയുടെ തട്ടിപ്പ് ആരോപിച്ച് വീട്ടമ്മയ്ക്ക് ഭീഷണി. മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ എന്ന വ്യാജേനയാണ് ഫോണ്‍. ഫോണ്‍ കോളില്‍ പേടിച്ച് വീട്ടമ്മ ബോധരഹിതയായി വീണു. മൂവാറ്റുപുഴ കാവുംപടി മഞ്ഞപ്രയില്‍ നാരായണന്‍ നായരുടെ മകള്‍ സുനിയ നായരെയാണ് തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിച്ചത്. വ്യാജ അറസ്റ്റ് വാറന്റ് അയച്ചതോടെ വീട്ടമ്മ ബോധരഹിതയാവുകയായിരുന്നു. മുംബൈ പൊലീസ് സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ പ്രദീപ് സാവന്ത് എന്നാണു തട്ടിപ്പുകാരന്‍ പരിചയപ്പെടുത്തിയത്.  വിഡിയോ കോള്‍ വിളിച്ച് ചോദ്യം ചെയ്യാന്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. സുനിയയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചു മുംബൈയില്‍ നിന്നു സിം കാര്‍ഡ് എടുത്ത് ഒന്നര കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി എന്നാണ് ആരോപിച്ചത്. ഈ കേസില്‍ സുനിയയെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമായിരുന്നു ഭീഷണി. ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ സുനിയ ബോധരഹിതയായി വീണു. ഇതോടെ മുറിയില്‍ എത്തിയ നാരായണന്‍ നായര്‍ ഇയാള്‍ വാട്‌സാപ്പില്‍ അയച്ചു നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും സൂക്ഷ്മമായി പരിശോധിച്ചതോടെയാണു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്.

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തതിന് ജീവനക്കാര്‍ക്ക് സമ്മാനം, എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ തീരുമാനിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

കഴിഞ്ഞ വര്‍ഷത്തെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് സിംഗപ്പൂര്‍ വിമാനക്കമ്പനിയെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തതിന് പിന്നാലെ ജീവനക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി വിമാന കമ്പനി. ജീവനക്കാര്‍ക്ക് എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ ആണ് കമ്പനിയുടെ തീരുമാനം. ആറാം തവണയാണ് കമ്പനി ഈ നേട്ടം.  2023-2024 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വാര്‍ഷിക ലാഭം ലഭിച്ചതിന് ശേഷമാണ് ഈ തീരുമാനം. മേയ് 15ന് 1.98 ബില്യണ്‍ ഡോളര്‍ റെക്കോര്‍ഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ബോണസ് പ്രഖ്യാപനം. ആറര മാസത്തെ ശമ്പളം ബോണസും കൂടാതെ കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പരിശ്രമങ്ങള്‍ക്കായി ഒന്നര മാസത്തെ അധിക ശമ്പളവും ലഭിക്കും. കരസ്ഥമാക്കുന്നത്. ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് അവാര്‍ഡെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ ഗോഹ് ചൂന്‍ ഫോംഗ് പറഞ്ഞു. കോവിഡ് കാലത്ത് നിന്നും കൂടുതല്‍ ശക്തരായി ഉയര്‍ന്നുവരാന്‍ ടീമിന്റെ ആത്മവിശ്വാസം തങ്ങളെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം എമിറേറ്റ്സ് ഗ്രൂപ്പ് സ്റ്റാഫിനു നന്ദി പറഞ്ഞു. തന്റെ കത്തില്‍, അവരുടെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു, ''ഞങ്ങളുടെ കൂട്ടായ അഭിലാഷങ്ങളെ ശക്തിപ്പെടുത്തുന്നതിനും അവ നേടിയതിനും, 20 ആഴ്ചത്തെ ലാഭ വിഹിതത്തിന്റെ ഓരോ ദിര്‍ഹത്തിനും നിങ്ങള്‍ അര്‍ഹരാണ്'', അദ്ദേഹം പറഞ്ഞു കഴിഞ്ഞ വര്‍ഷം എമിറേറ്റിന്റെയും ഡിനാറ്റയുടെയും ശ്രദ്ധേയമായ ലാഭവും വില്‍പ്പനയും മെച്ചപ്പെടുത്തിയതോടെ, ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള തൊഴില്‍ 10% വര്‍ധിച്ച് 112,406 ആയി.

സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് തിരിച്ചടി, റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്ന് ഗള്‍ഫ് എയര്‍, സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകം

സൗദിയിലേക്കുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്ന് ഗള്‍ഫ് എയര്‍. ഇരുടിക്കറ്റും എടുക്കാത്ത സന്ദര്‍ശകവിസക്കാര്‍ക്ക് ബോഡിങ് അനുവദിക്കില്ലെന്നും ഗള്‍ഫ് എയര്‍ അറിയിച്ചു. ഇതോടെ ഗള്‍ഫ് എയറില്‍ യാത്ര ചെയ്യുന്നവര്‍ രണ്ട് ടിക്കറ്റും അവരില്‍ നിന്ന് തന്നെ എടുക്കേണ്ടി വരും.  ബഹറൈന്റെ ദേശീയ വിമാന കമ്പനി ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഗള്‍ഫ് എയര്‍ ഇക്കാര്യമറിയിച്ചത്. ഏതൊരു ഗള്‍ഫ് രാജ്യത്തേക്കും സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകമായിരിക്കും. രണ്ട് വ്യത്യസ്ത വിമാന കമ്പനികളുടെ ടിക്കറ്റുകളെടുക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് ബോഡിംഗ് അനുവദിക്കില്ലെന്നാണ് ഗള്‍ഫ് എയര്‍ നല്‍കുന്ന നിര്‍ദേശം. വിവിധ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കുകള്‍ പരിശോധിച്ച ശേഷമാണ് സന്ദര്‍ശക വിസക്കാര്‍ ടിക്കറ്റെടുക്കുന്നത്. മാത്രമല്ല സന്ദര്‍ശന വിസ കാലാവധി പുതുക്കി ലഭിക്കുന്നതിനെയും ആശ്രയിച്ചായിരിക്കും ടിക്കറ്റെടുക്കുക. വിസ കാലാവധി അവസാനിക്കാറാകുമ്പോള്‍ നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് തൊട്ടു മുമ്പാണ് കൂടുതല്‍ പേരും ടിക്കെറ്റെടുക്കാറുള്ളത്. അവര്‍ക്കെല്ലാം ഇതൊരു തിരിച്ചടിയാണ്. അതെസമയം, ദോഹ- ബഹ്‌റൈന്‍ സെക്ടറില്‍ പ്രതിവാര സര്‍വീസുകള്‍ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ച് ഗള്‍ഫ് എയര്‍. പ്രതിവാര സര്‍വീസുകള്‍ 21ല്‍ നിന്ന് 37 ആയി ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു. പുതിയ സര്‍വീസുകള്‍ നിലവില്‍ വന്നു. യാത്രക്കാര്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനും പുതിയ സര്‍വീസുകള്‍ ഗുണകരമാണ്. യാത്രക്കാര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനവും സൗകര്യവും നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഗള്‍ഫ് എയര്‍ വക്താവ് പറഞ്ഞു.

സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് സുരക്ഷാ ഭീഷണി, സുരക്ഷ ശക്തമാക്കി പൊലീസ്

വിരാട് കോഹ്ലിക്ക് സുരക്ഷാ ഭീഷണി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. സുരക്ഷാ കാരണങ്ങളാല്‍, രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ എലിമിനേറ്ററിന് മുമ്പുള്ള ഏക പരിശീലനം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. വീരാട് കൊഹ്ലിയുടെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കയെ തുടര്‍ന്നാണ് ഇവ ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നോക്കൗട്ട് മത്സരത്തിന്റെ തലേന്നത്തെ വാര്‍ത്താ സമ്മേളനവും ഇരുടീമുകളും റദ്ദാക്കിയിരുന്നു. അതേസമയം രാജസ്ഥാന്‍ അതേ ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയും ചെയ്തു സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.ഇവരില്‍ നിന്നും ആയുധങ്ങളും സംശയാസ്പദമായ വീഡിയോകളും മെസേജുകളും പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് വിവരങ്ങള്‍ രാജസ്ഥാനെയും ആര്‍സിബിയെയും അറിയിക്കുകയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ പരിശീലനം തുടര്‍ന്നു. പ്രാക്ടീസ് സെഷന്‍ റദ്ദാക്കാനുള്ള തീരുമാനത്തെക്കുറിച്ച് ആര്‍സിബി കൃത്യമായ കാരണങ്ങളൊന്നും പറഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ആര്‍സിബിയും രാജസ്ഥാനും അഹമ്മദാബാദില്‍ ഇറങ്ങിയത്. നിലവില്‍ ടീം ഹോട്ടലിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനും പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് നിര്‍ദ്ദേശിക്കുന്ന വഴിയിലൂടെയാണ് താരങ്ങള്‍ പരിശീലനത്തിനെത്തുന്നത്. കനത്ത സുരക്ഷയിലാവും ഇന്നത്തെ മത്സരം നടക്കുക.

വാട്‌സ്ആപ്പില്‍ വായിക്കാത്ത സന്ദേശങ്ങള്‍ സ്വയം ഇല്ലാതാക്കാനുള്ള പുതിയ ഫീച്ചര്‍ വരുന്നു, ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാം, ഫീച്ചര്‍ ഇങ്ങനെ

വാട്‌സ്ആപ്പില്‍ ഇനി വരുന്നത് വായിക്കാത്ത സന്ദേശങ്ങള്‍ സ്വയം ഇല്ലാതാകുന്ന പുതിയ ഓപ്ഷന്‍. ഇനി മുതല്‍ അണ്‍റീഡ് മെസേജ് എന്ന രീതിയില്‍ സന്ദേശങ്ങള്‍ കെട്ടികിടക്കില്ലെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. നിലവില്‍ വാട്‌സ്ആപ്പില്‍ വായിക്കാത്ത സന്ദേശങ്ങള്‍ ചാറ്റ് ലിസ്റ്റില്‍ കാണുകയും അത് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്യാറുണ്ട്. പക്ഷെ പുതിയ ഫീച്ചറിന്റെ വരവോടെ ഇനി കാര്യങ്ങള്‍ വേറെ രീതിയിലാകുമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. ഈ ഫീച്ചര്‍ ഓപ്ഷണല്‍ ആയിരിക്കും എന്നാണ് സൂചനകളില്‍ പറയുന്നത്. അതായത്, ഉപയോക്താവിന് വേണമെങ്കില്‍ ഈ ഫീച്ചര്‍ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാവുന്നതാണ്. ഈ ഫീച്ചര്‍ ഓണാക്കിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ വാട്‌സ്ആപ്പ് തുറക്കുമ്‌ബോള്‍ നിലവിലുള്ള വായിക്കാത്ത സന്ദേശങ്ങള്‍ സ്വയം ഇല്ലാതാകും. ദിവസം മുഴുവന്‍ ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഏറെ പ്രയോജനകരമാകും. വാട്‌സ്ആപില്‍ വരുന്ന അനാവശ്യ സന്ദേശങ്ങളും ഗ്രൂപ്പ് മെസേജുകളും കാരണം ചാറ്റ് ലിസ്റ്റ് നിറഞ്ഞു കവിഞ്ഞേക്കാം. ഗ്രൂപ്പ് ചാറ്റുകളില്‍ വായിക്കാത്ത സന്ദേശങ്ങളാണ് പലപ്പോഴും കൂടുതലുണ്ടാവുക. അവയില്‍ മിക്കതും പ്രാധാന്യമുള്ളതായിരിക്കില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരാന്‍ മെറ്റ തയ്യാറെടുക്കുന്നത്. പുതിയ ഫീച്ചര്‍ നിലവില്‍ വാട്‌സ്ആപ്പ് ബീറ്റാ പതിപ്പില്‍ പരീക്ഷണത്തിലാണ്. എല്ലാ ഉപയോക്താക്കള്‍ക്കും എപ്പോള്‍ ലഭ്യമാകുമെന്ന് കമ്ബനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ടെലിഗ്രാം മെസേജിംഗ് ആപ്ലിക്കേഷണില്‍ ഇത്തരമൊരു ഫീച്ചര്‍ നിലവിലുണ്ട്. നിശ്ചിത സമയം കഴിഞ്ഞ ശേഷം ഈ ചാറ്റുകളിലെ സന്ദേശങ്ങള്‍ സ്വയം ഇല്ലാതാകും.

Other News in this category

  • വാട്‌സ്ആപ്പില്‍ വായിക്കാത്ത സന്ദേശങ്ങള്‍ സ്വയം ഇല്ലാതാക്കാനുള്ള പുതിയ ഫീച്ചര്‍ വരുന്നു, ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാം, ഫീച്ചര്‍ ഇങ്ങനെ
  • നിങ്ങളുടെ കുടുംബ ചിത്രങ്ങള്‍ എക്‌സില്‍ ധൈര്യമായി പോസ്റ്റ് ചെയ്‌തോളൂ, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ മികച്ചത് എക്‌സെന്ന് ഇലോണ്‍ മസ്‌ക്
  • വാട്‌സ്ആപ്പില്‍ വരുന്നു ഈ പുതിയ അപ്‌ഡേഷനുകള്‍, മികച്ച അപ്‌ഡേഷനുകള്‍ തിരഞ്ഞെടുക്കാം
  • ഇനി മെസേജ് കണ്ടതായി അറിയിക്കാതെ ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാം, ഇതാ പുതിയ അപ്‌ഡേഷന്‍ 
  • 'സാധനങ്ങള്‍ എവിടെയെങ്കിലും മറന്നുവച്ചോ?..'  കണ്ടെത്താന്‍ ഇനി അസ്ത്ര സഹായിക്കും
  • യാത്രകളില്‍ ഛര്‍ദ്ദില്‍ ഒരു ബുദ്ധിമുട്ടാകാറുണ്ടോ? ഇതാ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍
  • ഇനി വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാം, വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇങ്ങനെ
  • വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
  • എക്‌സ് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു, കാരണം ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചത്!!!
  • ഇനി സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം, പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍
  • Most Read

    British Pathram Recommends