
വിവാഹത്തിന് പലതരം ആചാരങ്ങള്‍ ആണ് പലയിടത്തും ഉള്ളത്. ചില സ്ഥലങ്ങളിലെ ആചാരങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ ചിരി വരും. ചില ആചാരങ്ങള്‍ നടത്തന്നത് എന്തിനാണെന്ന് പോലും നമുക്ക് തോന്നി പോകും. അത്തരത്തില്‍ ഒരു ആചാരമാണ് ജര്‍മനിയില്‍ വിവാഹത്തിന് നടക്കുന്നത്.
ഭാഗ്യ നിര്‍ഭാഗ്യത്തിന്റെ പേരില്‍ നടക്കുന്ന ഒരു ആചാരം ആണ് ജര്‍മനിയില്‍ ഉള്ളവര്‍ ഏറെ പ്രാധാന്യത്തോടെ ചെയ്യുന്നത്. വിവാഹത്തിന് എത്തുന്ന വരന്റെയും വധുവിന്റെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരുപോലെ വിവാഹത്തിന് മുന്‍പ് നടത്തുന്ന ഈ വിചിത്രമായ ആചാരം.
വധുവിന്റെയും വരന്റെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന് പാത്രങ്ങള്‍ പൊട്ടിക്കും. പിന്നെ വധുവും വരനും ചേര്‍ന്ന് അത് വൃത്തിയാക്കണം. ഒരുമിച്ചുള്ള ജീവിതം കെട്ടിപ്പടുക്കുമ്പോള്‍, പലപ്പോഴും വിള്ളലുകള്‍ ഉണ്ടായേക്കാം. എന്നാല്‍ ദാമ്പത്യബന്ധം തകര്‍ക്കാന്‍ ആരും ശക്തരല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നത്. തകര്‍ന്ന പ്ലേറ്റുകള്‍ ഉണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദം ദുരാത്മാക്കളെ ഭയപ്പെടുത്തുകയും പൊട്ടിയ പാത്ര കഷ്ണങ്ങള്‍ ഭാഗ്യം കൊണ്ടുവരുന്നു എന്നുമാണ് വിശ്വാസം. ആദ്യകാലങ്ങളില്‍ വിവാഹത്തിന്റെ തലേദിവസം അര്‍ദ്ധരാത്രി വരെ പോള്‍ട്ടറബെന്‍ഡ് നടത്തിയിരുന്നു. എന്നാലിന്ന് പലപ്പോഴും വിവാഹത്തിന് ഒരാഴ്ച മുമ്പ് വരെ ഇത് ആഘോഷിക്കപ്പെടാറുണ്ട്.
പരമ്പരാഗതമായി, വധുവിന്റെ മാതാപിതാക്കളുടെ വീടാണ് ചടങ്ങിനുള്ള വേദി. ഇന്ന്, വലിയ പന്തലുകളും സ്റ്റേജുകളുമൊക്കെ ഇതിനായി ഒരുക്കാറുണ്ട്. പറന്നു നടക്കുന്ന പാത്രങ്ങള്‍ക്കിടയില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്ത അനുയോജ്യമായ ഇടം കണ്ടത്തേണ്ടതും ആവശ്യമാണ്.
ചടങ്ങില്‍ പെങ്കെടുക്കാന്‍ പൊതുവെ ആര്‍ക്കും ക്ഷണമൊന്നും ആവശ്യമില്ല. ദമ്പതികള്‍ക്കൊപ്പം ആഘോഷിക്കാന്‍ ആര്‍ക്കും ഈ ദിവസം കടന്നുവരാം. കുപ്പിച്ചില്ലുകള്‍ ഒഴിച്ച്, കപ്പുകളും സോസറുകളും മുതല്‍ പൂച്ചട്ടികളോ സെറാമിക് ടൈലുകളോ വരെയുള്ള എല്ലാത്തരം വസ്തുക്കളും കൊണ്ടുവരാം. ഇന്ന്, കനം കുറഞ്ഞതും വിലകുറഞ്ഞതുമായ പ്രത്യേകം പാത്രങ്ങള്‍ പോലും ഇതിനായി വിപണിയില്‍ ലഭ്യമാണ്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
