
ട്രെയിനുകളോട് പ്രണയമുള്ള, ദിവസവും ട്രെയിനില്‍ തന്നെ സമയം ചിലവഴിക്കാന്‍ ആഗ്രഹവും ഉള്ള ഒരു യുവാവിന്റെ അടങ്ങാത്ത ട്രെയിന്‍ പ്രണയ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 17 വയസ്സുള്ള ജര്‍മ്മന്‍കാരനായ വ്യക്തിയാണ് എല്ലാ ദിവസവും ട്രെയിനില്‍ തന്നെ യാത്ര ചെയ്യണമെന്ന അടങ്ങാത്ത മോഹവുമായി നടക്കുന്നത്.
ജര്‍മ്മനിയിലുടനീളമുള്ള ഡോയ്ച്ചെ ബാണ്‍ ട്രെയിനുകളിലൂടെ ലാസ്സെ സ്റ്റോളി എന്ന കൗമാരക്കാരന്‍ അവന്റെ ട്രെയിന്‍ പ്രണയം മൂലം യാത്ര ചെയ്യുകയാണ്. 600 മൈലിലധികം ആണ് ട്രെയിന്‍ പ്രണയം മൂലം സഞ്ചരിക്കാറുള്ളത്. സ്വയം തൊഴില്‍ ചെയ്യുന്ന ഒരു കോഡര്‍ ആയതിനാല്‍, അയാള്‍ക്ക് പരിധിയില്ലാത്ത വാര്‍ഷിക റെയില്‍ കാര്‍ഡ് ഉപയോഗിക്കാനും കഴിയും.
രാത്രിയായാല്‍, അവന്‍ ട്രയിനിലെ ഫസ്റ്റ് ക്ലാസ് ക്യാബിനുകളില്‍ ഉറങ്ങുന്നു. പകല്‍ സമയത്ത്, ജോലി ചെയ്യുന്നതിനായി ട്രെയിനിലെ ഒരു സീറ്റ് തന്നെ കണ്ടുപിടിക്കും. പൊതു ശുചിമുറികള്‍ കുളിക്കാനും വൃത്തിയാകാനും ഉപയോഗിക്കും.
16 വയസ്സുള്ളപ്പോഴാണ് ഷ്‌ലെസ്വിഗ്-ഹോള്‍സ്റ്റീനിലെ ഫോക്ക്ബെക്കിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് സ്റ്റോളി മാറിത്താമസിച്ചത്. ട്രെയിനില്‍ ജീവിക്കാനുള്ള അവന്റെ ആശയത്തോട് മാതാപിതാക്കള്‍ ആദ്യം സംശയത്തോടെയാണ് പ്രതികരിച്ചത്. ഏറെ കഷ്ടപ്പെട്ടാണ് സ്റ്റോളി അവരുടെ സമ്മതം വാങ്ങിയെടുത്തത്. ഒടുവില്‍, വീട്ടിലെ തന്റെ മുറി വൃത്തിയാക്കി, സാധനങ്ങള്‍ ഒക്കെ വിറ്റ്, 2022 ഓഗസ്റ്റ് 8-ന് സ്റ്റോളി മ്യൂണിക്കിലേക്കുള്ള തന്റെ ആദ്യ യാത്ര ആരംഭിച്ചു.
ആദ്യകാലത്ത് ഏറെ പ്രയാസം നിറഞ്ഞ സമയം ആയിരുന്നെന്ന് ഇയാള്‍ സമ്മതിക്കുന്നുണ്ട്. ട്രെയിന്‍ ജീവിതം ഇയാള്‍ പഠിച്ചെടുത്തതോടെ പിന്നീട് എല്ലാം എളുപ്പമായി മാറി. പക്ഷെ രാത്രി സമയങ്ങളില്‍ ട്രയിനിലെ യാത്ര സുരക്ഷിതമല്ലെന്നും സ്റ്റോളി സമ്മതിക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മതിയായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ തന്നെ ബാഗുകളും വസ്തുക്കളുമെല്ലാം സൂക്ഷിക്കുന്നതും ഏറെ ശ്രമകരമാണെന്ന് സ്റ്റോളി പറയുന്നു. ഭാവിയില്‍ ഡോയ്ച്ചെ ബാണ്‍ ട്രെയിനുകളുടെ അഡൈ്വസറായി ജോലി ചെയ്യണമെന്നാണ് സ്റ്റോളിയുടെ ആഗ്രഹം.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
