
പലതരം തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ വഴി നടക്കുന്നുണ്ടെങ്കിലും ഈ വാര്‍ത്തകളെല്ലാം വായിച്ച ശേഷവും ആളുകള്‍ അതി വിദഗ്ദമായി പറ്റിക്കപ്പെടാറുണ്ട്. ഒരു ഘട്ടമെത്തുമ്പോള്‍ മാത്രമാണ് തങ്ങള്‍ പറ്റിക്കപ്പെട്ടു എന്ന് പലരും തിരിച്ചറിയുന്നത് പോലും. അത്തരത്തില്‍ തന്നെ പറ്റിച്ച് ലക്ഷങ്ങളോളം രൂപ കൈക്കലാക്കിയ സംഭവം ആണ് ഗുജറാത്തില്‍ നിന്നുള്ള ഒരു യുവാവ് പറയുന്നത്.
ഗുജറാത്തിലെ ബിസിനസുകാരനായ യുവാവാണ് പറ്റിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പു കഥ പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും തനിക്ക് അത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുമെന്ന് അയാള്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല.
ഫേസ്ബുക്ക് വഴി തുടങ്ങിയ സൗഹൃദം തട്ടിപ്പിന്റെ പുതിയൊരു മുഖമായി മാറുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആണ് അള്‍കാപുരി നിവാസിയായ പരാഗ് ദേശായിക്ക് സ്റ്റെഫ് മിസ് എന്ന പേരില്‍ ഒരു സ്ത്രീയുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് വരുന്നത്. അസ്വഭാവികമായി ഒന്നും തോന്നാതിരുന്നത് കാരണം ഇയാള്‍ ഇവരെ സുഹൃത്താക്കി. ഫേസ്ബുക്കില്‍ ചാറ്റിങ് തുടങ്ങി പരിചയപ്പെട്ട ശേഷം ഇരുവരും വാട്‌സ്ആപ്പ് നമ്പര്‍ കൈമാറി. പിന്നീട് ചാറ്റിങ്ങോട് ചാറ്റിങ് ആയിരുന്നു.
ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി രണ്ട് ലക്ഷം രൂപയ്ക്ക് മിസിന്റെ കമ്പനിക്ക് വില്‍ക്കാന്‍ മിസ് പിന്നാലെ ദേശായിയോട് ആവശ്യപ്പെട്ടു. അതിലൂടെ തങ്ങള്‍ക്ക് വലിയ ലാഭമുണ്ടാക്കാം എന്ന് ദേശായിയെ അവള്‍ വിശ്വസിപ്പിക്കുകയും ചെയ്തു. വിശ്വാസത്തിന്റെ അങ്ങേ അറ്റത്ത് നിന്നിരുന്ന പരാദ് യുവതിയുടെ വാക്ക് വിശ്വസിച്ച് അതുപോലെ തന്നെ ചെയ്തു.
ദേശായിയുടെ സമ്മതം കിട്ടിയതോടെ ഡോ. വിരേന്ദ്ര എന്നൊരാള്‍ മിസ് മുഖേന അയാളെ ബന്ധപ്പെട്ടു. തങ്ങളുടെ കമ്പനി വഴി ഹെര്‍ബല്‍ ഉത്പ്പന്നങ്ങള്‍ നല്‍കാം എന്ന് അയാള്‍ വാക്ക് നല്‍കി. അങ്ങനെ, ഒരുലക്ഷം രൂപ അടച്ച് ദേശായി സാംപിള്‍ പാക്കറ്റ് അയക്കാനാവശ്യപ്പെട്ടു. അധികം വൈകാതെ സാംപിള്‍ പാക്കറ്റ് എത്തുകയും ചെയ്തു. അത് തുറന്ന് പോലും നോക്കാതെ ദേശായി പിന്നെയും പിന്നെയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും പണമടക്കുകയും ചെയ്തു കൊണ്ടേയിരുന്നു.
പക്ഷെ എപ്പോഴോ എന്തോ ചതി മണത്ത ഇയാള്‍ വിരേന്ദ്രയില്‍ നിന്നും റീഫണ്ട് ആവശ്യപ്പെട്ടു. എന്നാല്‍, പിന്നാലെ മിസ്സും വിരേന്ദ്രയും അപ്രത്യക്ഷരാവുകയായിരുന്നു. ഇതോടെ വന്ന പാക്കറ്റെല്ലാം പൊട്ടിക്കാന്‍ തന്നെ ഇയാള്‍ തീരുമാനിച്ചു.പാക്കറ്റ് തുറന്നതും ഇയാള്‍ ഞഎട്ടി. അതിനകത്ത് ചിപ്‌സും മറ്റുമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ പറ്റിക്കപ്പെടുകയായിരുന്നു എന്ന് ഇയാള്‍ക്ക് മനസ്സിലായി. ഇതോടെ ഇവര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഇദ്ദേഹം.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
