
സ്വന്തമായൊരു വീട് ആരുടെയും സ്വപ്‌നമാണ്. ചിലപ്പോള്‍ ആ സ്വപ്‌നത്തിലേക്ക് എത്താന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടിയും വരും. പക്ഷെ വര്‍ഷങ്ങളായി വീടെന്ന സ്വപ്‌നവുമായി നടന്ന് പല കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോയവരും ഉണ്ടാകാം. അതുപോലെയുള്ള ഒരു കുടുംബം ഒടുവില്‍ വളരെ വ്യത്യസ്തമായ ഒരു ആശയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.
യുകെ സ്വദേശികളായ ഒരു കുടുംബമാണ് വീടില്ലാത്തതിനാലും വീട് വയ്ക്കാന്‍ അധികൃതര്‍ അനുമതി നല്‍ക്കാത്തതിനാല്‍ വ്യത്യസ്തമായ ഒരു ആശയത്തില്‍ എത്തിയത്. വളരെ വ്യത്യസ്തമായ വീടാണ് ഇവര്‍ വച്ചത്.
യുകെ സ്വദേശിയും ദമ്പതികളായ ആന്റണിയും എമ്മ ടെയ്ലറും അവരുടെ അഞ്ച് മക്കളെയും വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ആന്റണിയുടെ സഹോദരിയും വീട് വയ്ക്കാന്‍ അധികൃതറില്‍ നിന്നും അനുമതി ലഭിക്കാത്തതിനാല്‍ ഒടുവില്‍ ഇങ്ങനെ ചെയ്യേണ്ടി വരികയായിരുന്നു. കുടംബ സ്വത്തില്‍ വീട് വയ്ക്കാന്‍ പ്രാദേശിക കൗണ്‍സില്‍ അനുവാദം നല്‍കിയിരുന്നില്ല.
താമസിക്കാന്‍ വീടില്ലാതെ തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന സാഹചര്യത്തില്‍ രണ്ട് ബസുകള്‍ വീടാക്കി മാറ്റുകയായിരുന്നു ഇവര്‍. ഡബിള്‍ ഡെക്കര്‍ ബസുകള്‍ വീടിന് വേണ്ട സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ വാടകയിനത്തില്‍ മാത്രം വര്‍ഷം പത്ത് ലക്ഷം രൂപ കുടുംബത്തിന് ലാഭിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീടിന്റെ ഉടമ അവിടെ നിന്നും ഉടന്‍ മാറണമെന്നുള്ള നോട്ടീസ് നല്‍കിയതോട എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യത്തിലായിരുന്നു ആന്റണി. ഈ സമയത്താണ് ഇ-ബേയില്‍, വലിയ കേടുപാടുകള്‍ ഒന്നുമില്ലാത്ത രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ വില്‍ക്കാനുണ്ടെന്ന വാര്‍ത്ത കാണുന്നത്. തുടര്‍ന്നാണ് ഈ ബസുകള്‍ വാങ്ങി വീടാക്കാനുള്ള ആശയം ഉരുത്തിരിയുന്നതും പരമ്പരാഗത സ്വത്ത് വഴി ലഭിച്ച പണം ഉപയോഗിച്ച ബസുകള്‍ വാങ്ങി വീടാക്കി മാറ്റിയതും.
38 ലക്ഷം രൂപയാണ് ബസുകളുടെ ഉള്‍വശം വീടാക്കി രൂപാന്തരപ്പെടുത്താന്‍ ആന്റണി ചെലവാക്കിയത്. ഏഴ് കിടപ്പുമുറികളും ആവശ്യമായ ബാത്ത്റൂമും അടുക്കളയും എല്ലാം അടങ്ങുന്ന ബസിന്റെ ഉള്‍ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു വീഡിയോ ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതോടൊപ്പം വെള്ളം ചൂടാക്കാനുള്ള ബോയിലറുകളും സോളാര്‍ പാനലുകളും ബസില്‍ സ്ഥാപിച്ചിട്ടുണ്ട്. 2019-ല്‍ ബ്രെയിന്‍ അനൂറിസം ബാധിച്ച് അമ്മ മരിച്ചത് ആന്റണിയെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. അമ്മയുടെ മരണ ശേഷം അവരുടെ അനന്തരസ്വത്തായി ലഭിച്ച പണം ഉപയോഗിച്ചാണ് ആന്റണി ബസുകള്‍ വാങ്ങി വീടാക്കി മാറ്റിയത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
