
ഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാന്‍ എന്ന് ചിലര്‍ പറയാറുണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ ഉള്ള ലീവ് എടുത്ത് തീര്‍ക്കുന്നവരുണ്ട്. എന്നാല്‍ ജോലി ചെയ്ത അത്രയും വര്‍ഷം ജോലിയോടുള്ള ആത്മാര്‍ത്ഥതയും സ്‌നേഹവും കാരണം ഒരാള്‍ എടുത്ത ലീവിന്റെ എണ്ണമാണ് കേള്‍ക്കുന്നവരെ ഞെട്ടിക്കുന്നത്.
ദ്വാരകേഷ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരനായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള തേജ്പാല്‍ സിംഗ് എന്ന വ്യക്തിയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ് എല്ലാവരും കണ്ട് പഠിക്കേണ്ടത്. 26 വര്‍ഷമായി ഇദ്ദേഹം കമ്പനിയില്‍ ജോലി നോക്കുന്നു. ഇത്രയും നാളത്തെ ജോലിയില്‍ ഇദ്ദേഹം ലീവ് എടുത്തത് ആകെ ഒരു ദിവസം മാത്രമാണെന്നാണ് കമ്പനി പോലും പറയുന്നത്.
ഇത്രയും നാളത്തെ സര്‍വ്വീസിനിടയ്ക്ക് ഇദ്ദേഹം അന്ന് ഒരുതവണ ലീവ് എടുത്തത് 2003ല്‍ ആയിരുന്നു. അന്ന് അനുജന്റെ വിവാഹത്തിന് ആണ് ഇദ്ദേഹം ലീവ് എടുത്തത്.
ലീവ് എടുക്കാതിരുന്നത് കൊണ്ട് ഇദ്ദേഹത്തിന് ഏറ്റവും വലിയൊരു നേട്ടവും സ്വന്തമായിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാന്‍ ഇത്രയും നാള്‍ ലീവ് എടുക്കാതിരുന്നത് കാരണമാണ്.
വര്‍ഷത്തില്‍ 45 ലീവുള്ള കമ്പനിയാണ് ഇദ്ദേഹത്തിന്റേത്. ഭാര്യയ്ക്കും മക്കള്‍ക്കും രണ്ട് സഹോദരന്മാര്‍ക്കുമൊപ്പം ബിജ്‌നോറിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഒരു വലിയ കുടുംബം ആയതിനാല്‍ തന്നെ ഉത്സവവേളകളില്‍ വീട്ടിലിരിക്കാന്‍ തേജ്പാല്‍ സിംഗിനോട് കമ്പനി അങ്ങോട് ആവശ്യപ്പെടാറുണ്ട്. പക്ഷെ ജോലിയോടുള്ള അടങ്ങാത്ത ആത്മാര്‍ത്ഥത കാരണം ഉത്സവ വേളകളിലും ഞായറാഴ്ചകളിലും പോലും ഇയാള്‍ തന്റെ ഓഫീസിലെത്തുകയും ജോലി ചെയ്യുകയുമാണത്രെ പതിവ്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
