
വാക്കുകള്‍ക്ക് കൂര്‍ത്ത കഠാരയുടെ മൂര്‍ച്ഛ മാത്രമല്ല എല്ലാ വിഷമങ്ങളും ഐസ് പോലെ അലിയിച്ചു കളയാന്‍ ശക്തിയും ഉണ്ട്. ചിലര്‍ ജീവിതത്തിലേക്ക് അവരുടെ അത്യാവശ്യ സമയത്ത് ഒന്ന് ചെന്നാല്‍ ചിലപ്പോള്‍ അവരുടെ വലിയ പ്രശ്‌നങ്ങള്‍ക്ക് തന്നെ പരിഹാരം ആയിട്ടുണ്ടാകും.
താന്‍ പോലും അറിയാതെ അപരിചിതനായ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് വെറും രണ്ട് വാക്കുകളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അത്തരം ഒരു സംഭവം ആണ് അമേരിക്കയിലെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിച്ചത്.
അമേരിക്കന്‍ സ്വദേശിയായ ജെയ്മി ഹാരിങ്ങ്ടണ് അന്ന് പതിവ് പോലെ ഒരു ദിവസം ആയിരുന്നു. വീട്ടിലേക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങാന്‍ പോയ അദ്ദേഹം വളരെ അവിചാരിതമായിട്ടാണ് വഴിമദ്ധ്യേയുള്ള പാലത്തിന്റെ വരമ്പിനരികില്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടത്. എന്താണ് ഇങ്ങനെ ഇരുക്കുന്നതെന്ന് അറിയാന്‍ അദ്ദേഹം അയാളുടെ അടുത്തേക്ക് പോയി. അടുത്ത് ചെന്നപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് അയാള്‍ കരച്ചിലായിരുന്നു എന്ന്.
അവിടെ നിന്നും ഇറങ്ങി വന്ന് അല്‍പനേരം തന്നോടൊപ്പം ഇരിക്കാന്‍ ആദ്യം പറഞ്ഞെങ്കിലും ആദ്യം അയാള്‍ സമ്മതിച്ചില്ല. പക്ഷെ പിന്നീട് ഏറെ നേരത്തെ നിര്‍ബന്ധത്തിന് ശേഷം അയാള്‍ സമ്മതിക്കുകയും ഒപ്പം ഇരുന്ന് സംസാരിക്കാനും സമ്മതിക്കുകയായിരുന്നു. കുറച്ചധികം നേരത്തെ സംസാരത്തിന് ശേഷം ആ അപരിചിതനെ എവിടെയെങ്കിലും സുരക്ഷിതമായി മാറ്റണമെന്ന് അയാള്‍ക്ക് തോന്നി. അതിന് ഒരു ആംബുലന്‍സ് വിളിച്ച് ഹോസ്പിറ്റലിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ആദ്യം അയാള്‍ അത് സമ്മതിച്ചില്ലെങ്കിലും പിന്നീട് അത് സമ്മതിച്ചു. ഒപ്പം ഇടയ്ക്ക് അയാളുടെ സുഖ വിവരങ്ങള്‍ അറിയാനായി ഫോണ്‍നമ്പറും വാങ്ങിയിരുന്നു. ശേഷം ദിവസങ്ങളോളം അവര്‍ തമ്മില്‍ സംസാരിച്ചു.
സംഭവം നടന്ന് കുറച്ച് നാളുകള്‍ക്ക് ശേഷം ആ അപരിചിതനില്‍ നിന്നും ജെയ്മിക്ക് ഒരു സന്ദേശമെത്തി. അയാളുടെ ഭാര്യ ഗര്‍ഭിണിയാണെന്നും അവര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടിക്ക് ജെയ്മിയുടെ പേര് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അതില്‍ പറഞ്ഞിരുന്നു. ഒരു അപരിചിതനായ തന്റെ പേര് എന്തിന് കുഞ്ഞിന് നല്‍കണം എന്ന് അയാള്‍ അപരിചിതനോട് ചോദിച്ചു. എന്നാല്‍ അതിന് പറഞ്ഞ മറുപടി ഏറെ ഞെട്ടിക്കുന്നതായിരുന്നു. അയാള്‍ അന്നാ പാലത്തിനരികില്‍ ഇരുന്നത് ആത്മഹത്യ ചെയ്യാനായിരുന്നത്രേ. ആ വിഷമ ഘട്ടത്തില്‍ നിന്നും അയാളെ പിന്തിരിക്കാന്‍ ഒരു നിമിഷം ചിന്തിപ്പിച്ചത് ''നിങ്ങള്‍ ഓകെയാണോ?'' എന്ന ചോദ്യമായിരുന്നത്രേ.
താന്‍ ചെയ്തത് അത്ര വലിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞ് ജെയ്മി വാദിച്ചെങ്കിലും തന്റെ ജീവിതം തിരിച്ചു നല്‍കിയത് ജെയ്മി ആണെന്ന് പറയുകയായിരുന്നു അയാള്‍.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
