
സോഫ്റ്റ് ഡ്രിങ്കുകള്‍ അമിതമായാല്‍ ശരീരത്തിന് വളരെ കേടാണ്. ശരീരത്തിന് ഏറ്റവും കൂടുതല്‍ വേണ്ടത് വെള്ളമാണ്. മനുഷ്യ ശരീരത്തിന് ആവശ്യമായ വെള്ളം ഒരു ദിവസം കുടിക്കുന്നത് മികച്ച ആരോഗ്യത്തിന് പോലും നല്ലതാണന്നാണ് പറയുന്നത്. എന്നാല്‍ സോഫ്റ്റ് ഡ്രിങ്ക് മാത്രം കുടിച്ച് ജീവിക്കുന്ന ഒരാളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ബ്രസീലിലെ റോബര്‍ട്ട് പെഡ്രേര എന്ന മനുഷ്യന്‍ ആണ് കേള്‍ക്കുന്നവരെ എല്ലാം ഞെട്ടിക്കുന്ന ഒരു കാര്യം പറഞ്ഞത്. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇയാള്‍ കൊക്കക്കോള മാത്രമാണ് കുടിക്കുന്നത്. വെള്ളം കുടിച്ചിട്ടില്ല എന്ന സത്യവും ഇദ്ദേഹം വെളിപ്പെടുത്തി.
70 വയസ്സായ റോബോര്‍ട്ട് പെഡ്രേര ഇപ്പോള്‍ തന്റെ റിട്ടയര്‍മെന്റ് ജീവിതം ആഘോഷിക്കുകയാണ്. എന്നാല്‍, കഴിഞ്ഞ അരപ്പതിറ്റാണ്ട് കാലമായി ഇയാള്‍ സാധാരണ വെള്ളം തീരെ കുടിക്കുന്നില്ലത്രെ. അതിന് പകരം കൊക്കക്കോളയാണ് ഇയാള്‍ കുടിക്കുന്നത്. എന്നാല്‍, അത് ഒട്ടും ആരോഗ്യകരമല്ല എന്ന് നമുക്കറിയാം. നിരന്തരം കോള കുടിക്കുന്ന പെഡ്രേരയുടെ ആരോഗ്യവും അത്ര നല്ല അവസ്ഥയില്‍ അല്ല. പ്രമേഹത്തോടും ഹൃദ്രോഗത്തോടും മല്ലിടുകയാണ് കുറച്ചു കാലമായി ഈ കോള പ്രേമി.
കൂടാതെ അടുത്തിടെ ഈ ആരോഗ്യപ്രശ്നങ്ങളെല്ലാം കാരണം ഇയാളെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുണ്ടായി. എന്നാല്‍, അപ്പോഴും കോളയോടുള്ള തന്റെ പ്രേമം അവസാനിപ്പിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. അവിടെവച്ചും പെഡ്രേര കുടിക്കാന്‍ ഇഷ്ടപ്പെട്ടതും ആവശ്യപ്പെട്ടതും കോളയാണത്രെ. അങ്ങനെ ഡോക്ടര്‍മാരുടെ സംഘം ഇയാളെ പ്രത്യേക പരിശോധനയ്ക്കും പരിചരണത്തിനും വിധേയമാക്കുകയായിരുന്നു.
ഹൃദയവുമായി ബന്ധപ്പെട്ട് അനവധി പ്രശ്നങ്ങളുണ്ടായിട്ടും ഹൃദയാഘാതം തന്നെ ഉണ്ടായിട്ടും താന്‍ കൊക്കക്കോള കുടിക്കുന്നത് നിര്‍ത്തില്ല എന്ന വാശിയിലായിരുന്നു പെഡ്രേര. ഐസ്‌ക്രീം കഴിക്കുമ്പോള്‍ പോലും ഒപ്പം കൊക്കക്കോള കുടിക്കുന്ന ആളാണ് പെഡ്രേര. ഇയാളുടെ കൊച്ചുമകന് 27 വയസ്സായി. തന്റെ മുത്തശ്ശന്‍ ഇന്നേവരെ സാധാരണ വെള്ളം കുടിക്കുന്നത് കണ്ടിട്ടില്ല എന്ന് കൊച്ചുമകന്‍ പറഞ്ഞതോടെയാണ് ഇയാളുടെ കഥ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. എങ്കിലും എങ്ങനെ ഇദ്ദേഹത്തിന് വെള്ളം കുടിക്കാതെ ജീവിക്കാന്‍ കഴിയുന്നു എന്നാണ് പലരും ചോദിക്കുന്നത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
