
വെംബ്ലി : സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ വെംബ്ലിയില്‍ വെച്ച് നൈറ്റ് വിജില്‍ ഒരുങ്ങുന്നു. അനുഗ്രഹീത വചന പ്രഘോഷകനും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, തിരുവചന ശുശ്രുഷകയും, രൂപതയിലെ ഇവാഞ്ചലൈസേഷന്‍ ഡയറക്റ്ററുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിലിന് നേതൃത്വം നല്‍കുക.
വെംബ്ലി സെന്റ് ജോസഫ്‌സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നടക്കുന്ന നൈറ്റ് വിജില്‍, ഏപ്രില്‍ 26 ന് വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്കാരംഭിച്ചു രാത്രി 12 മണിക്ക് അവസാനിക്കും. പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന നൈറ്റ് വിജിലില്‍ തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തിരുവചനം പങ്കുവെക്കല്‍, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, കുമ്പസാരം, ആരാധന, കൗണ്‍സിലിംഗ് തുടങ്ങിയ ശുശ്രുഷകള്‍ക്കും അവസരം ഉണ്ടായിരിക്കും
രാത്രിയാമങ്ങളുടെ ഏകാന്തതയില്‍ ശാന്തമായിരുന്ന് മനസ്സും ഹൃദയവും ഉത്ഥിതനായ ക്രിസ്തുവിന്റെ സന്നിധിയിലേക്കുയര്‍ത്തി, തങ്ങളുടെ രോഗങ്ങളും, നിസ്സഹായതയും, ബന്ധനങ്ങളും, മുറിവുകളും അവിടുത്തെ തൃക്കരങ്ങളില്‍ ഭരമേല്‍പിക്കുവാനും, സ്വീകരിച്ച നന്മകളെയും, അനുഗ്രഹങ്ങളെയും, കൃപകളേയും ഓര്‍ത്തോര്‍ത്ത് നന്ദിപുരസ്സരം സ്തുതിക്കുവാനും ഒപ്പം ദിവ്യ കാരുണ്യ ആരാധനക്കും ഉള്ള അനുഗ്രഹീത വേളയാണ് വെംബ്ലിയില്‍ ഒരുങ്ങുന്നത്.
പരിശുദ്ധ കുര്‍ബ്ബാനയിലൂടെ അവിടുത്തെ രക്ഷാകര യാത്രയോട് ചേര്‍ന്നു നിന്ന്, തിരുവചനത്തിലൂടെ ക്രിസ്തുവിനെ ശ്രവിച്ചും, ദിവ്യകാരുണ്യ ആരാധനയില്‍ അവിടുത്തോട് അനുരജ്ഞനപ്പെട്ടും, പ്രാര്‍ത്ഥനകളും, നന്ദിയും സ്തുതിയും ആരാധനയും അര്‍പ്പിക്കുവാന്‍ വെംബ്ലിയില്‍ നൈറ്റ് വിജില്‍ അവസരമൊരുക്കും.
രാത്രി ആരാധനയില്‍ പങ്കു ചേരുവാനും, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ ചാവറ പിതാവിന്റെയും മാദ്ധ്യസ്ഥ കരങ്ങളിലൂടെ അനുഗ്രഹങ്ങളുടെ വാതായനം തുറന്നു കിട്ടുന്ന നൈറ്റ് വിജില്‍ ശുശ്രുഷകളില്‍ ഭാഗഭാക്കാകുവാനും ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മനോജ്: 07848808550
മാത്തച്ചന്‍ വിളങ്ങാടന്‍: 07915602258
Night Vigil Venue:
St. Joseph RC Church, 339 Harbow Road, Wembley HA9 6AG
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
