
ചില മൃഗങ്ങളും അവരുടെ ഭക്ഷണ രീതികളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു ഭീമന്‍ ആമയും ആമയുടെ ഭക്ഷണ രീതിയും ആണ് ശ്രദ്ധ നേടുന്നത്.
106 വയസുള്ള ആമയ്ക്ക് അതിന്റെ ഭക്ഷണ രീതിയില്‍ പലതരം പ്രത്യേകതകള്‍ ഉണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മൃഗശാലയില്‍ അഡോള്‍ഫ് എന്ന വിളിപ്പേരിലാണ് ഈ ആമ ഉള്ളത്. ആള് വലിയ ആമയാണെങ്കിലും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം കക്കിരിയാണത്രെ. മൃഗശാല ഉടമയായ ജെയ് ബ്രൂവറാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഗാലപാഗോസ് ആമയായ അഡോള്‍ഫിന്റെ ഒരു വീഡിയോയും അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
സംഭവം ആമയുടെ വായില്‍ കക്കിരി വെച്ചു കൊടുക്കുന്നുണ്ടെങ്കിലും ബ്രൂവര്‍ പറയുന്നത് നമ്മുടെ ശ്രദ്ധയൊന്ന് തെറ്റിയാല്‍ കൈതന്നെ ആമ കടിച്ചെടുക്കാന്‍ പോലും സാധ്യതയുണ്ട് എന്നാണ്. 'അഡോള്‍ഫ് എന്ന ഭീമന്‍ ഗാലപാഗോസ് ആമയ്ക്ക് 106 വയസ്സുണ്ട്. കക്കിരി അവന് ഇഷ്ടമാണ്. എത്ര ബ്യൂട്ടിഫുള്‍ ആന്‍ഡ് സ്വീറ്റായ ജീവി. അഡോള്‍ഫ് ഒരു മനോഹരമായ ജീവിയാണ്. നമ്മളില്‍ പലരേക്കാളും കൂടുതല്‍ കാലം അവന്‍ ഒരുപക്ഷേ ജീവിച്ചിരുന്നേക്കും. നിങ്ങള്‍ക്കറിയാമോ അവയ്ക്ക് 200 -ല്‍ കൂടുതല്‍ വര്‍ഷം വരെ വേണമെങ്കിലും ജീവിക്കാന്‍ സാധിക്കും. ജീവിച്ചിരിക്കുന്നതില്‍ വളരെ നീണ്ട വര്‍ഷമാണിത്. അവനെ ഒരു പെറ്റ് ആയി തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ എന്നും ബ്രൂവര്‍ പറയുന്നുണ്ട്.
വളരെ പെട്ടെന്നാണ് ബ്രൂവര്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചത്. 'കക്കിരി കഴിച്ചുകൊണ്ട് ഇവിടെ 106 വര്‍ഷം ജീവിക്കുന്നു ഓര്‍ത്തുനോക്കൂ' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ശരിക്കും അവന് കക്കിരി വലിയ ഇഷ്ടം തന്നെ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'കക്കിരി നല്‍കുമ്‌ബോള്‍ നിങ്ങളുടെ വിരലുകള്‍ അവന്റെ വായയുടെ അടുത്തായിരുന്നു, അത് അല്പം ഭയപ്പെടുത്തി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഏതായാലും അഡോള്‍ഫിനെ നെറ്റിസണ്‍സിനങ്ങ് ഇഷ്ടപ്പെട്ടു.
More Latest News
ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം
