
പുതുതായി താമസിക്കാന്‍ എത്തിയ വാടക വീടിന്റെ ഉള്ളില്‍ ഏറെ ഞെട്ടിക്കുന്ന ഒരു കാര്യം ഒരു ദമ്പതികളെ ഞെട്ടിച്ചിരിക്കുകയാണ്. യുകെ സ്വദേശികളായ ദമ്പതികള്‍ക്കാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്.
0=വാടകവീട്ടിലെ അടുക്കളയിലെ ദ്വാരത്തിനുള്ളില്‍ ഒളിഞ്ഞിരുന്നത് ഒരു രഹസ്യമുറി ആയിരുന്നു. വീടിന്റെ ഉടമസ്ഥര്‍ക്ക് പോലും ഇതേ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ലേ എന്നാണ് ഈ ദമ്പതികള്‍ ചിന്തിച്ചത്.
അടുക്കളയിലെ സിങഭ്കിന് താഴെയുള്ള കബോര്‍ഡിന്റെ പിന്‍ഭാഗത്ത് ഒരു ചെറുദ്വാരം ഇവരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ആദ്യ കാഴ്ചയില്‍ അസ്വാഭാവികതകളൊന്നും തോന്നിയില്ലെങ്കിലും പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ അവര്‍ ആ ഞെട്ടിക്കുന്ന രഹസ്യം കണ്ടെത്തി.
മുറി തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ ഉപയോഗ ശൂന്യമായ വസ്തുക്കളും അവശിഷ്ടങ്ങളും നിറഞ്ഞ നിലയിലായിരുന്നു, ഒരു വലിയ വാഷ്റൂമിനോളം വലുപ്പമാണ് ഈ മുറിക്കുണ്ടായിരുന്നത്. എന്നാല്‍ മുറി എന്തിനാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുറി അത്തരത്തില്‍ രഹസ്യമാക്കി വച്ചതിന്റെ കാരണവും മനസിലാക്കാനായിട്ടില്ല. വീട്ടുടമ ഇക്കാര്യം മറച്ചുവച്ചത് എന്തിനെന്ന ആശങ്കയിലാണ് ദമ്പതികള്‍.
സ്വാഭാവിക വെളിച്ചവും വായുവും കടന്നുചെല്ലുന്ന വിധത്തില്‍ വെന്റിലേഷനോട് കൂടിയാണ് രഹസ്യമുറിയുടെ നിര്‍മ്മാണം. വൈദ്യുതി കണക്ഷനും നല്‍കിയിട്ടുണ്ട്. രഹസ്യമുറിയുടെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചു. താമസിക്കുന്ന വീട്ടില്‍ ഇങ്ങനെയൊരു രഹസ്യമുറി കണ്ടെത്തിയാല്‍ നിങ്ങള്‍ എന്തു ചെയ്യും എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ പല വീടുകളിലും ഇത്തരം രഹസ്യമുറികള്‍ ഉണ്ടെന്നാണ് പോസ്റ്റിന് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.
More Latest News
ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം
