
ലോകത്തെ തന്നെ പിടിച്ചുലച്ച നാലമത്തെ ഭൂകമ്പമായിരുന്നു 2011ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയും. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ജീവിതം മരവിച്ച് പോയവര്‍ നിരവധിയാണ്. ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തില്‍ ഉടക്കി പോയവരില്‍ നിന്ന് ജീവിതം മുന്നോട്ട് പോയവരുണ്ട്. എന്നാല്‍ നഷ്ടപ്പെട്ടു പോയ ജീവിതത്തെ ഇന്നും തേടുന്ന ഒരാളുണ്ട്.
ടോഹോക്കു അണ്ടര്‍ വാട്ടര്‍ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടായ സുനാമിയും നിരവധി പേരുടെ ജീവന്‍ ആണ് നഷ്ടമാക്കിയത്. ഏകദേശം ആറ് മിനിറ്റ് നീണ്ടുനിന്ന ഭൂകമ്പം റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. ജപ്പാനില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. ഈ ഭൂകമ്പത്തില്‍ നഷ്ടപ്പെട്ടുപോയ തന്റെ ഭാര്യയെ തേടുകയാണ് ഇന്നും ഒരാള്‍. തന്റെ നഷ്ടപ്പെട്ടുപോയ ജീവിതം ആയിരുന്ന ഭാര്യയുടെ മൃതദേഹം എങ്കിലും തിരികെ കിട്ടാന്‍ ആണ് ഈ ഭര്‍ത്താവിന്റെ ശ്രമങ്ങള്‍.
ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ ഒനഗാവയില്‍ നിന്നും യുകോ തകാമത്സു എന്ന സ്ത്രീയും കാണാതായവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ ഭര്‍ത്താവ് യാസുവോ തകാമത്സു ആണ് ഇപ്പോഴും ഇവിടുത്തെ കടല്‍ തീരങ്ങളിലും കടലാഴങ്ങളിലും ഭാര്യയെ തേടുന്നത്. എല്ലാ ആഴ്ചയും ഡൈവിംഗ് നടത്തിക്കൊണ്ട് തന്റെ ഭാര്യയെ തേടുകയാണ് ഇദ്ദേഹം.
ഇപ്പോള്‍ 66 വയസ്സുള്ള യാസുവോ രണ്ടുവര്‍ഷത്തോളം കരയിലുടനീളം ഭാര്യയുടെ മൃതദേഹത്തിനായി തിരഞ്ഞു. എന്നാല്‍ 2013 മുതല്‍ ഡൈവിംഗ് ലൈസന്‍സ് ലഭിച്ചതോടെ വെള്ളത്തിലേക്ക് ശ്രദ്ധ തിരിച്ചു. അവിശ്വസനീയമെങ്കിലും, യുക്കോയുടെ മൃതദേഹം കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ യാസുവോ കഴിഞ്ഞ 9 വര്‍ഷമായി എല്ലാ ആഴ്ചയും ആഴക്കടലില്‍ മുങ്ങുന്നു . താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ തിരച്ചില്‍ തുടരുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ട്.
ഭാര്യയെ കാണാന്‍ പോകുന്നതുപോലെയാണ് അദ്ദേഹം ഡൈവിങ്ങിന് പോകുന്നതെന്ന് പറയുന്നു. ദുരന്തത്തിന് തൊട്ടുപിന്നാലെ അവരുടെ സെല്‍ ഫോണും മറ്റ് സാധനങ്ങളും കണ്ടെടുത്തു, പക്ഷേ മൃതദേഹം ഒരിക്കലും കണ്ടെത്തിയില്ല.സുനാമി ആഞ്ഞടിച്ചപ്പോള്‍, യുക്കോ ജോലി ചെയ്തിരുന്ന ബാങ്കില്‍ ആയിരുന്നു. സുനാമി വിനാശകരമാണ് എന്നതായിരുന്നു യുക്കോയുടെ അവസാന സന്ദേശവും
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
