
ഇന്ത്യാനയിലെ തടാകങ്ങളില്‍ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ അത് കണ്ടെത്തി കൊടുക്കുന്ന ഒരു മുങ്ങല്‍ വിദക്ധന്‍ ഉണ്ട്. ഇദ്ദേഹത്തിന്റെ ഒരു കണ്ടെത്തല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഡാരിക്ക് ലാംഗോസ് എന്ന ഡൈവര്‍ക്ക് വെള്ളത്തിനടയില്‍ നിന്നും ലഭിച്ച സാധനങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. താന്‍ മുങ്ങിയെടുത്തത് 200റോളം ആപ്പിള്‍ വാച്ചുകളാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചു. കൂട്ടത്തില്‍ ഒരു മുന്നറിയിപ്പും നല്‍കുന്നുണ്ട്.
ഇദ്ദേഹം കണ്ടെത്തിയവയില്‍ ഉള്ളത് അതിന്റെ ഒറിജിനല്‍ ബാന്‍ഡുകളാണ് എന്നും ഡാരിക്ക് പറയുന്നു. അതില്‍ ഒരെണ്ണം സ്‌പോര്‍ട്ട് ബാന്‍ഡായിരുന്നു. അത് വെള്ളത്തില്‍ നില്‍ക്കില്ല എന്ന് ഡാരിക്ക് പറയുന്നു. ഇതുപോലെയുള്ള അനേകം വാച്ചുകളാണ് അയാള്‍ വെള്ളത്തില്‍ നിന്നും മുങ്ങിയെടുത്തിരിക്കുന്നത്.
ഇതുപോലെ ലഭിക്കുന്നവയില്‍ വാച്ചുകള്‍ മാത്രമല്ല വിലപിടിപ്പുള്ള വേറെയും സാധനങ്ങള്‍ ഉണ്ടെന്ന് ഇദ്ദേഹം പറയുന്നു. തങ്ങളുടെ വിലയേറിയ സാധനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ആളുകള്‍ തേടിയെത്തുന്നത് ഡാരിക്കിനെയാണ്.
താന്‍ കണ്ടെത്തിയവയില്‍ വൈറ്റ് ഗോള്‍ഡിന്റെ ഒരു വിലയേറിയ മോതിരം അതില്‍ പെടുന്നു എന്ന് അയാള്‍ പറയുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ആഭരണങ്ങള്‍, ഗ്ലാസുകള്‍ എന്നിവയും താന്‍ കണ്ടെത്തുന്നവയില്‍ പെടുന്നു എന്നാണ് ഡാരിക്ക് പറയുന്നത്.
സ്‌കൂബാ ഡൈവിം?ഗ് ഡാരിക്കിന്റെ പാഷനാണ്. എന്നാല്‍, അത് അയാള്‍ ഒരു ജോലി കൂടിയാക്കി മാറ്റുകയായിരുന്നു. എന്നാല്‍, താന്‍ അത്ര പണക്കാരനൊന്നും അല്ലെന്ന് അയാള്‍ പറയുന്നു. താനായിരിക്കും ഡൈവര്‍മാരുടെ കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ ഫീസ് വാങ്ങുന്ന ആള്‍. മാത്രമല്ല, അവര്‍ പറയുന്ന വസ്തുക്കള്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ താന്‍ കാശ് വാങ്ങാറില്ല എന്നും ഡാരിക്ക് പറയുന്നു.
More Latest News
ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം
