
ശരീരം മെലിഞ്ഞാല്‍ ലൈസന്‍സ് നഷ്ടമാകുമോ? ശരീരത്തിന്റെ ആരോഗ്യ കുറവ് ലൈസന്‍സ് ലഭിക്കാത്തതിന് കാരണം ആകുമോ? ഇതാ അത്തരത്തില്‍ ഒരു അനുഭവം ഒരു യുവാവ് പറയുകയാണ്. 34കാരനായ യുവാവിന്റെ ലൈസന്‍സ് റദ്ദാവാന്‍ കാരണം അയാളുടെ ആരോഗ്യ കുറവാണെന്നാണ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി പറയുന്നത്.
സംഭവം ഇംഗ്ലണ്ടിലെ ടൈന്‍ ആന്‍ഡ് വെയര്‍ കൗണ്ടിയിലെ വിറ്റ്ലി ബേയില്‍ ആണ് നടന്നത്. ഇവിടെയുള്ള ജോ റോജേഴ്സ് എന്ന യുാവവിനാണ് മെലിഞ്ഞ ശരീരപ്രകൃതി കാരണം ലൈസന്‍സ് നഷ്ടമായത്. ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി (ഡിവിഎല്‍എ) ആണ് ലൈസന്‍സ് റദ്ദാക്കിയത്.
13 -ാം വയസ്സില്‍ ജോയ്ക്ക് അനോറെക്സിയ എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരഭാരം തീരെ കുറവായ ഒരു ശാരീരിക അവസ്ഥയാണിത്. അനോറെക്സിയ തന്റെ സാമൂഹിക ജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ജോ പറയുന്നു. ജോയുടെ ഭക്ഷണ ക്രമക്കേടിന്റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞത് അവന്റെ അമ്മ ജൂലിയാണ്. ഭക്ഷണം കഴിക്കാനുള്ള ജോയുടെ വിമുഖതയും വീട്ടിലെ ഭക്ഷണം തുടര്‍ച്ചയായി ഒഴിവാക്കുന്നതും അവരില്‍ ആശങ്ക ഉയര്‍ത്തി. അവന്‍ ഭക്ഷണം ഒഴിവാക്കുകയും ഭക്ഷണം കഴിക്കുന്നതായി നടിക്കുകയും ഭാരം കുറയുന്നത് മറച്ചുവെക്കാന്‍ ഒന്നില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് ആശങ്കാകുലയായ അമ്മ അവനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതോടെയാണ് അനോറെക്സിയ രോഗമാണ് ജോയ്ക്ക് എന്ന് കണ്ടുപിടിച്ചത്.
തന്റെ ഭാരക്കുറവ് കാരണം ആണ് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയത് എന്നാണ് ജോ പറയുന്നത്. ലൈസന്‍സ് വീണ്ടെടുക്കാന്‍ ആരോഗ്യം മെച്ചപ്പെടുത്തണമെന്ന് ഡിവിഎല്‍എ ജോയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എട്ട് മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, ഇപ്പോഴിതാ തന്റെ ശരീരത്തോട് തന്നെ പോരാടി ജോ ഡ്രൈവ് ചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ്, ഒപ്പം ഡ്രൈവിംഗ് ലൈസന്‍സും. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവുമാണ് ജോയെ ഇതിന് പ്രാപ്തനാക്കിയത് എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
More Latest News
ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം
