
ജീവിത്തില്‍ നിന്നും മരണത്തിലേക്ക് എത്തിയാല്‍ പിന്നീടൊരു തിരിച്ചുവരവ് അപൂര്‍വ്വമാണ്. അത്തരം ഒരു അനുഭവമാണ് സൗത്ത് യോര്‍ക്ക്ഷെയിലെ ബാര്‍ണ്‍സ്ലിയില്‍ നിന്ന് പുറത്ത് വരുന്നത്. കേട്ടവര്‍ കേട്ടവര്‍ അവിശ്വസനീയം എന്ന് പറഞ്ഞപ്പോള്‍ മെഡിക്കല്‍ ലോകം പോലും ഞെട്ടിത്തരിച്ചു നിന്നു പോയ സംഭവം.
ഒരു യുവാവിന് ഹൃദയഘാതമുണ്ടായ ശേഷം ഹൃദയമിടിപ്പ് നിലച്ച് 50 മിനിറ്റുകള്‍ക്ക് ശേഷവും ജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവം ആണ് ഞെട്ടലോടെ ലോകമെങ്ങും കേട്ടത്. 31 വയസ്സാണ് ബെന്‍ വില്‍സണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 ന് ഇദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായി. പിന്നീട് ദീര്‍ഘനാള്‍ കോമയിലേക്ക് പോയ ബെന്‍ ഇപ്പോള്‍ ജീവിതത്തിലേക്ക് പൂര്‍ണ്ണമായും തിരിച്ചെത്തിയിരിക്കുകയാണ്. ജീവിതം രണ്ടാമതൊരു അവസരം കൂടി തന്നു എന്നാണ് ഈ അത്ഭുതകരമായ അതിജീവനത്തെക്കുറിച്ച് ബെന്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം വീട്ടില്‍വച്ചാണ് ബെന്നിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ആ സമയം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് പ്രതിശ്രുതവധുവായ റെബേക്ക ഹോംസ് ആയിരുന്നു. ഉടന്‍ തന്നെ റെബേക്ക ആംബുലന്‍ വിളിക്കുകയും ആംബുലന്‍സ് എത്തുന്നവരെ സിപിആര്‍ നല്‍കുകയും ചെയ്തു. പക്ഷേ വിജയിച്ചില്ല. ആശുപത്രിയില്‍ എത്തിക്കുന്നതുവരെ 50 മിനിറ്റോളം സയമം ബെന്നിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചയുടന്‍ തന്നെ ഓപ്പറേഷന്‍ നടത്തി. അത് വിജയകരമായിരുന്നെങ്കിലും അദ്ദേഹം കോമ അവസ്ഥയിലേക്ക് മാറി. ബെന്നിന്റെ അനാരോഗ്യകരമായ ജീവിതശൈലി ആയിരുന്നു. ഹൃദയസ്തംഭനത്തിന് കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്.
കാത്തിരിപ്പ് തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് പലരും അഭിപ്രായപ്പെട്ടിട്ടും റബേക്ക തന്റെ പ്രിയതമനരികില്‍ കൂട്ടിരുന്നു. തന്റെ സ്നേഹം നിരന്തരം പ്രകടിപ്പിച്ചിരുന്നുകൊണ്ട് അവള്‍ ബെന്നിന്റെ അരികില്‍ തുടര്‍ന്നു. ഡ്രീം എ ലിറ്റില്‍ ഓഫ് മ എന്ന അവരുടെ പ്രിയപ്പെട്ട പ്രണയഗാനം അവനായി പാടിക്കൊടുത്തു. അവന്റെ തലയിണയില്‍ അവളുടെ പെര്‍ഫ്യൂം തളിച്ചു. അവന്‍ സമ്മാനിച്ച ഒരു ടെഡി ബിയറിനെ അവന്റെ അരികില്‍ വച്ചു. ഇങ്ങനെ തന്നാലാകും വിധം അവള്‍ ബെന്നിനെ സ്നേഹിച്ചുക്കൊണ്ടിരുന്നു.
More Latest News
ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം
