
ജീവിതത്തില്‍ വിജയത്തിലേക്ക് എത്തി നില്‍ക്കുന്ന സമയം പിന്നോട്ട് നോക്കുമ്പോള്‍ കടന്നു വന്ന ഏറ്റവും വിഷമഘട്ടങ്ങള്‍ കാണാന്‍ സാധിക്കും. അത്തരത്തില്‍ വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്കായിരിക്കും ഏറ്റവും മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുന്നതും. അതുപോലെ എല്ലാവരുടേയും കളിയാക്കലും അവഗണനയും സഹിച്ച് ജീവിതത്തില്‍ മുന്നേറാന്‍ തീരുമാനിച്ചൊരു വ്യക്തിയാണ് അന്ന ഷെപ്പേര്‍ഡ്.
ആളുകള്‍ അവളെ എന്തിന്റെ പേരില്‍ കളിയാക്കിയോ അതേ കാര്യം കൊണ്ട് തന്നെയാണ് അന്ന ഷെപ്പേര്‍ഡ് ജീവിതത്തില്‍ വിജയം നേടിയത്. തലമുടി ഒന്നില്‍ നരവീണാല്‍ വിഷമം സഹിക്കാനാവാത്തവരാണ് നമ്മള്‍. എന്നാല്‍ എന്നാല്‍ അന്ന ഷെപ്പേര്‍ഡിന്റെ ജീവിത്തില്‍ കരിനിഴല്‍ പോലെ മുടിയില്‍ നരവീണത് അവളുടെ 13ാമത്തെ വയസ്സിലാണ്. ആ പ്രായത്തില്‍ തന്നെ അവള്‍ പരിഹാസങ്ങള്‍ ഏറ്റു വാങ്ങി തുടങ്ങി.
സ്‌കൂളിലെ മറ്റ് കുട്ടികള്‍ 'ക്രൂവല്ല' എന്ന് വിളിക്കുക പതിവായിരുന്നു. എന്നാല്‍ നിരന്തരമായ പരിഹാസം അന്നയെ തളര്‍ത്തിയില്ല. പകരം, അവള്‍ പതിയെ നാടോടിക്കഥകലെ നീണ്ട നരച്ച മുടിയുള്ള സ്ത്രീകളുടെ കഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു.
അഞ്ചടിയോളം വളര്‍ന്ന മുടിയിലൂടെ ഇന്ന് സമൂഹമാധ്യമങ്ങളില്‍ താരമാണ് അന്ന. ഒരു നാടോടിക്കഥയിലെ നായികയെ അനുസ്മരിപ്പിക്കുകയാണ് ഇവര്‍. ഇന്‍സ്റ്റാഗ്രാമില്‍ ഒട്ടേറെ ഫോളോവേഴ്സുമായി താരമായിരിക്കുകയാണ് അന്ന. മുടിയുടെ ആരോഗ്യരഹസ്യവും അന്ന പങ്കുവെച്ചിരുന്നു. മുടി പരിപാലിക്കാന്‍ അസാധാരണമായ ഒരു പതിവ് പിന്തുടരുകയാണ് അന്ന. മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് മുടി കഴുകുന്നത്. ചീപ്പ് ഉപയോഗിക്കുന്നത് വിരളമാണ്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
