
ശരീരത്തില്‍ ഒരിടം പോലും ബാക്കിയില്ലാതെ ടാറ്റൂ ചെയ്യുന്നവരുണ്ട്. അവരെ പറ്റിയെല്ലാം വാര്‍ത്തയാകാറുണ്ട്. ചിലര്‍ വളരെ വ്യത്യസ്തമായി ടാറ്റൂ ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അതുപോലെ ടാറ്റൂ ചെയ്ത് വ്യത്യസ്തനാകുകയാണ് ഒരു യുവാവ്.
ഇദ്ദേഹം ടാറ്റൂ ചെയ്തിരിക്കുന്നത് നെറ്റിയിലാണ്. അതും ക്യൂ ആര്‍ കോഡാണ് ഇയാള്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. നെറ്റിയില്‍ ക്യൂആര്‍ കോഡ് ടാറ്റൂ ചെയ്യുന്നതിന്റെ പൂര്‍ണ്ണ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് ഒരു യുവാവിന്റെ നെറ്റിയില്‍ ക്യൂആര്‍ കോഡിന്റെ ചിത്രം പതിപ്പിച്ച് അതിന് മുകളില്‍ ടാറ്റൂ ചെയ്യുന്നത് കാണാം. ടാറ്റൂ ചെയ്യുമ്പോള്‍ യുവാവിന് വേദനിക്കുന്നുണ്ടെങ്കിലും അയാള്‍ മുഴുവന്‍ സമയവും ശാന്തനായിരിക്കുന്നത് വീഡിയോയില്‍ നിന്നും മനസ്സിലാക്കാം.
വീഡിയോയുടെ ഏറ്റവും ഒടുവിലായി ടാറ്റൂ ചെയ്ത ക്യൂആര്‍ കോഡ് എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നും ടാറ്റൂ ആര്‍ട്ടിസ്റ്റ് തന്റെ മൊബൈലില്‍ നെറ്റിയിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണിക്കുന്നുണ്ട്. 'അവനെ ഇനി ഒരിക്കലും ടാഗ് ചെയ്യേണ്ടതില്ല...' എന്ന കുറിപ്പിനൊപ്പം യൂണിലാഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ടാറ്റൂ ആര്‍ട്ടിസ്റ്റ് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്‌ബോള്‍ അത് യുവാവിന്റെ ഇന്‍സ്റ്റാഗ്രാം പേജിലേക്കാണ് പോകുന്നത്. ഇത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നുണ്ട്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
