
ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ചതി പറ്റുന്ന സംഭവങ്ങള്‍ ആദ്യമല്ല. പക്ഷെ എന്നാലും വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങള്‍ നടന്നുകൊണ്ടേ ഇരിക്കുകയാണ്. അബദ്ധത്തില്‍ ആണെങ്കില്‍ പോലും ഇത്തരത്തില്‍ പെട്ടുപോകുന്നവരാണ് പലരും. ഇതാ അതുപോലെ ഓണ്‍ലൈനായി സാധനം വാങ്ങി പണം നഷ്ടമായ യുവതിയുടെ അനുഭവം ആണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്.
ബെംഗളൂര്‍ വസന്തനഗര്‍ സ്വദേശിയായ ശിവാനി എന്ന യുവതിയാണ് ഇത്തരത്തില്‍ ചതിയില്‍ പെടുന്നത്. ഒരു പ്രമുഖ കമ്പനിയുടെ പരസ്യം കണ്ടാണ് ഇവര്‍ ആവശ്യ സാധനം ഓര്‍ഡര്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ 17-ാം തീയതി ആയിരുന്നു കുറഞ്ഞ വിലയ്ക്ക് മുട്ട അടക്കം നിരവധി സാധനങ്ങള്‍ ലഭിക്കുമെന്ന പരസ്യം കണ്ടത്.
അങ്ങനെ യുവതി ഓണ്‍ലൈനില്‍ മുട്ടയ്ക്ക് ഓര്‍ഡര്‍ നല്‍കി. 49 രൂപയ്ക്കാണ് നാല് മുട്ടകള്‍ ഓര്‍ഡര്‍ ചെയ്തത്. 'പരസ്യത്തില്‍ ഒരു ഷോപ്പിംഗ് ലിങ്ക് നല്‍കിയിരുന്നു. ഞാന്‍ അതില്‍ ക്ലിക്ക് ചെയ്തപ്പോള്‍, കോഴികളെ എങ്ങനെ വളര്‍ത്തുന്നുവെന്നും മുട്ടകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനെക്കുറിച്ചും വിവരിക്കുന്ന ഒരു പേജിലേക്ക് അത് എന്നെ കൊണ്ടുപോയി,'' അവര്‍ പറഞ്ഞു. പേജിന് താഴേയ്ക്ക് പോകവേ കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളുണ്ടായിരുന്നു. ' 99 രൂപയ്ക്ക് എട്ട് ഡസന്‍ മുട്ട. അങ്ങനെ 49 രൂപയ്ക്ക് നാല് ഡസന്‍ മുട്ടകള്‍ വാങ്ങാന്‍ തീരുമാനിച്ചു. പക്ഷേ, ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അത് എന്നെ വ്യക്തി വിവരങ്ങള്‍ നല്‍കാനുള്ള ഒരു പേജിലെത്തിച്ചു.' അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനു ശേഷം സ്വന്തം വിശദാംശങ്ങള്‍ നല്‍കി യുവതി നാല് മുട്ടകള്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ തുറന്നുവന്നത് മറ്റൊരു പേജാണ്. ആ പേജില്‍ പണം അടയ്ക്കാനായി ആകെയുണ്ടയിരുന്നത് ക്രെഡിറ്റ് കാര്‍ഡ് ഓപ്ഷന്‍ മാത്രമാണ്. പിന്നാലെ പണം അടച്ചപ്പോള്‍ ഒടു ഒടിപി ലഭിച്ചു. പക്ഷേ അപ്പോഴേക്കും അക്കൗണ്ടില്‍ നി്ന്നും 48,199 രൂപ നഷ്ടപ്പെട്ടിരുന്നു. ഒടിപി സന്ദേശം തുറക്കുന്നതിന് മുന്‍പ് തന്നെ 48,199 രൂപ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ' ഷൈന്‍ മൊബൈല്‍ എച്ച്യു' എന്ന മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
ഉടന്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് വിഭാഗവുമായി ബന്ധപ്പെട്ട് പണം നഷ്ടമായതിനെ കുറിച്ച് സംസാരിച്ചു. അവര്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിലേക്ക് (1930) വിളിച്ച് പരാതി നല്‍കാനാണ് നിര്‍ദ്ദേശിച്ചതെന്നും യുവതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 3.7 ലക്ഷം രൂപയായിരുന്നു ശുവാനിയുടെ ക്രെഡിറ്റ് കാര്‍ഡ് പരിധി. ലാഭത്തില്‍ നാല് മുട്ട വാങ്ങാനായി ഇറങ്ങി ഒടുവില്‍ യുവതിക്ക് നഷ്ടമായത് ഏതാണ്ട് അരലക്ഷം രൂപ. ഐടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
