
ചില വസ്തുക്കളുടെ മൂല്യം നമ്മെ ഞെട്ടിച്ചേക്കാം. ചിലതിന്റെ മൂല്യത്തെ കുറിച്ച് നാം അറിയാതെ പോകാറുമുണ്ട്. കൈയ്യില്‍ കരുതിയിരുന്ന വസ്തുവിന്റെ മൂല്യവും വിലയും തിരിച്ചറിയാന്‍ വര്‍ഷങ്ങളോളം ഇടുത്തേക്കാം. അത്തരത്തില്‍ ഒരു സംഭവം ആണ് വാര്‍ത്തയാകുന്നത്.
ലണ്ടനിലാണ് ഇത്തരത്തില്‍ ഒരു വസ്തുവിന്റെ വിലയും പഴക്കവും ഉടമയെ ഞെട്ടിച്ചത്. കൈയ്യിലിരുന്ന സ്പൂണിന്റെ വില താന്‍ ചിന്തിക്കുന്നതിലും വലുതാണെന്ന് മനസ്സിലാക്കിയ വ്യക്തിയെ കുറിച്ചാണ് സോഷ്യല്‍ മീഡിയ നിറയെ.
90 പൈസയ്ക്ക് ഒരു വഴിയോരകച്ചവടക്കാരനില്‍ നിന്നും ഇയാള്‍ ഒരു സെറ്റ് സ്പൂണ്‍ വാങ്ങി. എന്നാല്‍ വീട്ടില്‍ കൊണ്ടു പോയി നോക്കിയപ്പോള്‍ അതില്‍ ഒന്നിന് മാത്രം എന്തോ ഒരു പ്രത്യേകത. ഒരു സ്പൂണ്‍ മാത്രം പകുതി വളഞ്ഞ് പഴക്കം ചെന്ന് വികൃതമായ രീതിയില്‍ കണ്ടു.
ഇതോടെ ഈ സ്പൂണിന്റെ പ്രത്യേകത അറിയാന്‍ ആണ് ഇയാള്‍ സാമര്‍സെറ്റിലുള്ള ലോറന്‍സസ് ഓക്ഷന്‍സ് എന്ന ലേല സ്ഥാപനത്തിലെത്തിയത്. എന്നാല്‍ അവിടെ നിന്നും ലഭിച്ച വിവരങ്ങള്‍ ഇയാള്‍ക്ക് ഞെട്ടലുണ്ടാക്കി.
സ്പൂണിന്റെ പഴക്കം അറിയാന്‍ ചെന്ന അദ്ദേഹം അറിഞ്ഞത് സ്പൂണ്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണെന്നാണ്. മാത്രമല്ല സ്പൂണ്‍ വെള്ളിയില്‍ നിര്‍മിച്ചതാണെന്നും ലേല സ്ഥാപനം പറഞ്ഞു. അങ്ങനെ അപൂര്‍വമായ ഈ സ്പൂണ്‍ ഉടമ ലേലത്തില്‍ വെച്ചു. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയ്ക്കാണ് സ്പൂണ്‍ വിറ്റുപോയത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
