
അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്ള സ്ഥലമാണ് എയര്‍പോര്‍ട്ട്. അതിനാല്‍ തന്നെ സംശയാസ്പദമായി ആരെയെങ്കിലും കൈയ്യില്‍ കിട്ടിയാല്‍ പിന്നെ പറയണോ? സ്വയം താനൊരു തീവ്രവാദിയാണെന്ന് പറഞ്ഞെത്തിയാല്‍ ഒരാളുടെ അവസ്ഥ എന്താകും? ഇതാ അത്തരത്തില്‍ ഒരു സംഭവം ആണ് വാര്‍ത്തയാകുന്നത്.
ബഗ്ലൂരു എയര്‍പോര്‍ട്ടില്‍ വെച്ച് താനൊരു തീവ്രവാദിയാണെന്ന് സ്വയം പറഞ്ഞ വിദ്യാര്‍ത്ഥി പറഞ്ഞെത്തിയത് എയര്‍പോര്‍ട്ടില്‍ അല്‍പ നേരമെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദര്‍ശ് കുമാര്‍ സിങ് എന്ന വിദ്യാര്‍ത്ഥിയാണ് ബംഗളൂരുവിലെ എയര്‍പോര്‍ട്ടില്‍ ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചത്.
കര്‍ണാടകയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്വന്തം നാടായ ലഖ്നൗവിലേക്കുള്ള വിമാനം കയറാന്‍ എത്തിയതായിരുന്നു 21 -കാരനായ ആദര്‍ശ് കുമാര്‍. എന്നാല്‍, എയര്‍പോര്‍ട്ടിലെത്തിയ ആദര്‍ശ് താനൊരു തീവ്രവാദി സംഘത്തിലെ അംഗമാണെന്നും വിമാനം ലഖ്നൗ നഗരത്തിലിറങ്ങാന്‍ അനുവദിക്കില്ല എന്നുമെല്ലാം പറഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായി.
സിഐഎസ്എഫ് സ്ഥലത്തെത്തി ആദര്‍ശിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെ പക്ഷെ സംഭവം മറ്റൊന്നാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ആദര്‍ശ് എല്ലാം വെറുതെ പറയുകയാണെന്ന് മനസ്സിലായതോടെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു.
താനൊരു പ്രണയപരാജയം നേരിട്ടു. അത് തന്നെ ആകെ വിഷമത്തിലാക്കി. ഇപ്പോള്‍ നാട്ടിലെ വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാല്‍, എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ തീരുമാനം മാറ്റി. വീട്ടില്‍ പോകാന്‍ തോന്നിയില്ല. അതുകൊണ്ടാണ് താനൊരു തീവ്രവാദിയാണ് എന്ന് കള്ളം പറഞ്ഞത് എന്നാണ് ആദര്‍ശ് പറഞ്ഞത്. അങ്ങനെ പറഞ്ഞാല്‍ വിമാനം പറക്കില്ലെന്നും വീട്ടില്‍ പോവേണ്ടി വരില്ലെന്നും അവന്‍ കരുതുകയായിരുന്നത്രെ.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
