
ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയവരില്‍ പലരും കഴിവുകൊണ്ട് അത് നേടുമ്പോള്‍ അതില്‍ ചിലര്‍ വ്യത്യസ്തതയിലൂടെ റെക്കോര്‍ഡ് സ്വന്തമാക്കുന്നു. അത്തരത്തില്‍ നിരവധി പേരെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഇതാ ആ കൂട്ടത്തില്‍ ഒരാള്‍ കൂടി.
ഇദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത് തീപ്പെട്ടിക്കൊള്ളിയുടെ സഹായത്തോടെയാണ്. മൂക്കില്‍ 68 തീപ്പെട്ടിക്കൊള്ളി നിറച്ച് ഗിന്നസ് ലോക റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.
ഡെന്‍മാര്‍ക്കില്‍ നിന്നുള്ള പീറ്റര്‍ വോണ്‍ ടാംഗന്‍ ബുസ്‌കോവ് എന്ന യുവാവ് ആണ് ഇത്തരത്തില്‍ വ്യത്യസ്ത മാര്‍ഗ്ഗത്തിലൂടെ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയത്. വെറുതെ ഒരു ദിവസം തോന്നിയ ആശയം ആണ് ഇദ്ദേഹത്തിന് ഇത്തരം ഒരു നേട്ടം സ്വന്തമാക്കാന്‍ സഹായിച്ചത് എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ സത്യം അതാണ്.
പക്ഷെ ഗിന്നസ് റെക്കോര്‍ഡ്സിന് വേണ്ടി കൃത്യമായ പരിശീലനം ഇദ്ദേഹം നടത്തിയിരുന്നു. ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം നേടണമെങ്കില്‍ കുറഞ്ഞത് 45 തീപ്പെട്ടിക്കൊള്ളികളെങ്കിലും മൂക്കില്‍ തിരുകിവയ്ക്കണമായിരുന്നു. മൂക്കില്‍ ഇത്തരത്തില്‍ എന്തെങ്കിലും തിരുകി കയറ്റാമെന്ന് കുട്ടിക്കാലത്ത് പോലും താന്‍ ചിന്തിച്ചിരുന്നില്ലെന്ന് പീറ്റര്‍ പറഞ്ഞു. തന്റെ മൂക്കിന്റെ ദ്വാരം വലുതാണ്. അതുകൊണ്ട് തന്നെ ഇത്തരം ഒരു സാഹസം തനിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നില്ലെന്നും പീറ്റര്‍ വ്യക്തമാക്കി.
പക്ഷെ ഇത്തരം ഒരു നേട്ടത്തെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് വിമര്‍ശിക്കുകയാണ് ചെയ്തത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എത്രയും പെട്ടന്ന് അവരുടെ മത്സരങ്ങളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണം ഇല്ലെങ്കില്‍ ഇങ്ങനെ പലതും കാണേണ്ടി വരുമെന്നു തുടങ്ങുന്ന കമന്റുകളാണ് ഏറെയും.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
