
പണവും സ്വര്‍ണ്ണവും ഭക്ഷണവുമെല്ലാം മോഷ്ടിക്കുന്ന കള്ളന്മാരുണ്ടാകും. എന്നാല്‍ പുസ്തകങ്ങള്‍ മോഷ്ടിക്കുന്ന കള്ളനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇതാ അത്തരത്തില്‍ ഒരു കള്ളനെയാണ് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.
കൊല്‍ക്കത്തയിലാണ് വിചിത്രമായ ശീലമുള്ള കള്ളനെ പിടികൂടിയത്. ബോഗ്ല എന്നറിയപ്പെടുന്ന 27 വയസുകാരനായ രാഹുല്‍ ശര്‍മയാണ് ഈ കള്ളന്‍. ഇയാള്‍ അടുത്തിടെ റസ്സ റോഡിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കയറി. വീട്ടുകാര്‍ ആരുമില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ഇയാള്‍ 8000 രൂപയും വിലപിടിപ്പുള്ള ഒരു മൊബൈല്‍ ഫോണും കവര്‍ന്നു.
വീട്ടില്‍ കള്ളന്‍ കയറിയത് മനസ്സിലാക്കിയ വീട്ടുകാര്‍ പൊലീസില്‍ പരാതിപെട്ടു. പൊലീസിന്റെ അന്വേഷണത്തില്‍ കള്ളനെക്കുറിച്ച് ഏതാണ്ട് വിവരം ലഭിച്ചതോടെ കാങ്കുലിയയിലെ ഇയാളുടെ ഒളിസങ്കേതത്തില്‍ പൊലീസെത്തി. എന്നാല്‍ മോഷണ മുതലന്വേഷിച്ച പൊലീസ് കള്ളന്റെ വീട്ടിലെ പുസ്തക കളക്ഷന്‍ കണ്ട് ഞെട്ടി. പുതിയതെന്ന് തോന്നിച്ചിരുന്ന പുസ്തകങ്ങള്‍ വൃത്തിയോടെ അടുക്കി വെച്ചിരിക്കുന്ന നിലയില്‍ ആയിരുന്നു.
എന്നാല്‍ ഇതേ കുറിച്ച് ഇയാളോട് ചോദിച്ചപ്പോള്‍ അതിനേക്കാള്‍ വലിയ ഞെട്ടലായിരുന്നു പൊലീസിന് ഉണ്ടായത്. താന്‍ കയറുന്ന വീടുകളില്‍ നിന്നെല്ലാം മോഷണം നടത്തുന്ന കൂട്ടത്തില്‍ ഇയാള്‍ പുസ്തകങ്ങള്‍ കൂടി മോഷ്ടിക്കുമത്രെ. കാരണം വലിയൊരു മോഷണം നടത്തിയാല്‍ പിന്നെ നേരമ്പോക്കിന് പുസ്തകങ്ങള്‍ വായിച്ച് ഇരിക്കുന്നതാണത്രെ തന്റെ ഒരു രീതി എന്നാണ് കള്ളന്‍ വെളിപ്പെടുത്തിയത്. വിജയകമായ മോഷണത്തിന് ശേഷം കുറച്ച് സമയം ഇതിനായി മാറ്റിവെച്ച് വിശ്രമിക്കുമെന്നും കള്ളന്‍ പറഞ്ഞു.
പക്ഷെ കള്ളന്റെ വെളിപ്പെടുത്തല്‍ പൊലീസിന് അത്രയ്ക്ക് വിശ്വാസം ആയിട്ടില്ല. കിട്ടുന്ന പുസ്തകങ്ങള്‍ കൂടി മോഷ്ടിച്ച് അതും വിറ്റ് പൈസയാക്കാനായിരിക്കും ഇയാളുടെ പദ്ധതിയെന്നാണ് പൊലീസുകാരുടെ വിശ്വാസം. പക്ഷെ ഇത്തരം പുസ്തകങ്ങള്‍ പോയ പരാതികളൊന്നും ഒരിടത്തു നിന്നും ലഭിക്കാത്തതും പൊലീസുകാരെ അത്ഭുതപ്പെടുത്തുന്നുണ്ട്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
