
ടൈപ്പ്‌റൈറ്റര്‍ ഇന്നത്തെ ജനറേഷനിലെ ചിലര്‍ക്കെങ്കിലും അറിയാം. ഡിജിറ്റല്‍ യുഗത്തിലേക്ക് കടന്നപ്പോള്‍ പലരും ടൈപ്പ്‌റൈറ്ററെ മറന്നെങ്കിലും അത് ഉപയോഗിച്ച് വ്യത്യസ്തമായ ഒരു കാര്യം ചെയ്യുകയാണ് ഒരു യുവാവ്.
ലണ്ടന്‍ സ്വദേശിയായ ആര്‍കിടെക്ചര്‍ വിദ്യാര്‍ഥിയായ ജയിംസ് കുക്ക് ആണ് ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ച് ആരും ചിന്തിക്കാത്ത ഒരു കാര്യം ചെയ്തത്. ഇത് ഉപയോഗിച്ച് ചിത്രം വരച്ചാണ് 27-കാരനായ ജയിംസ് പ്രശസ്തനായത്. 2014-ല്‍ തന്റെ പഠനകാലത്താണ് ടൈപ്റൈറ്റര്‍ ഉപയോഗിച്ചുള്ള ചിത്രരചനയിലേക്ക് ഇയാള്‍ കടക്കുന്നത്. പിന്നീട് കഴിഞ്ഞ ഒമ്പത് പത്ത് വര്‍ഷത്തിനുള്ളില്‍ ഇയാള്‍ വരച്ചത് മൂന്നൂറിലധികം ചിത്രങ്ങളാണ്.
നേര്‍രേഖകളും ടൈപ്പ്റൈറ്ററില്‍ ഇടത്തുനിന്ന് വലത്തോട്ട് നീങ്ങാനുള്ള എളുപ്പവും കാരണം കെട്ടിടങ്ങളുടെ ചിത്രങ്ങളാണ് ആദ്യം വരച്ചുതുടങ്ങിയത്. പിന്നീടാണ് പോര്‍ട്രൈറ്റുകളും സ്ഥലങ്ങളും എല്ലാം വരച്ചുതുടങ്ങി. ലോകപ്രശസ്തമായ പെയിന്റിങ്ങുകളും സാംസ്‌കാരിക വ്യക്തികളുടെ ഛായാചിത്രങ്ങളും പുനര്‍നിര്‍മിച്ച ജെയിംസ്, ഡിജിറ്റല്‍ യുഗത്തിലും പഴയ സാങ്കേതികവിദ്യകള്‍ക്ക് സാധ്യതയുണ്ടെന്ന് തെളിയിക്കുകയാണ്.
ലണ്ടനിലെ ട്രിനിറ്റി ബോയ് വാര്‍ഫിലെ സ്റ്റുഡിയോയിലിരുന്നാണ് ജെയിംസ് കുക്ക് ഇത്തരത്തില്‍ ടൈപ്പ്റൈറ്ററില്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഇത്തരത്തില്‍ ആരെയും വിസ്മയപ്പിക്കുന്ന തരത്തലുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതിന് സഹായകരമായ അറുപതിലധികം ടൈപ്പ്റൈറ്റുകള്‍ ജെയിംസിന്റെ പക്കലുണ്ട്. അതില്‍ ഭൂരിഭാഗവും ആരാധകര്‍ സമ്മാനിച്ചതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിക്കുന്ന ജയിംസ്, സെലിബ്രിറ്റികള്‍, ടെലിവിഷന്‍ അവതാരകര്‍, സംഗീതജ്ഞര്‍, കോര്‍പറേറ്റ് കമ്പനികള്‍ എന്നിവര്‍ക്കായി കലാസൃഷ്ടികള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
