
പല തരത്തില്‍ പല കഴിവുകളിലൂടെ ഗിന്നസില്‍ ഇടം നേടുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ വരാറുണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ ഗിന്നസില്‍ ഇടം നേടിയ ഒരു യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.
പലതരം കഴിവുകള്‍ കൊണ്ട് ഗിന്നസില്‍ ഇടം നേടുന്നവരുണ്ട്. ചിലരാണെങ്കില്‍ വ്യത്യസ്തത മാത്രം ചെയ്തായിരിക്കും ഗിന്നസില്‍ കയറുക. അതുപോലെ തന്നെയാണ് വാഷിംഗ്ടണില്‍ നിന്നുള്ള ഈ യുവതിയും ഗിന്നസില്‍ ഇടം നേടിയത്.
ഒരേസമയം 45 സ്വെറ്ററുകള്‍ ധരിച്ച് വാഷിംഗ്ടണ്‍കാരിയായ യുവതി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറിയത്. സോഫിയ ഹെയ്ഡന്‍ എന്നാണ് യുവതിയുടെ പേര്. ഇവര്‍ ഓരോ സ്വെറ്ററും ഇടുന്ന വീഡിയോ പുറത്തുവന്നു. പ്രാദേശിക ലൈബ്രറിയിലായിരുന്നു റെക്കോര്‍ഡിനായുള്ള ശ്രമം.
ഇതിനു മുന്‍പ് 2022ല്‍ ഫ്രഞ്ച് കാരനായ തോമസ് ഹോക്വെറ്റ്ഉമാംബോ ഇത്തരം ഒരു റെക്കോര്‍ഡ് സ്ഥാപിച്ചിരുന്ന. ഇത് തകര്‍ത്താണ് സോഫിയ ഹെയ്ഡന്റെ പുതിയ റെക്കോര്‍ഡ്. ഒരേസമയം ഏറ്റവും കൂടുതല്‍ സ്വെറ്ററുകള്‍ ധരിച്ച റെക്കോര്‍ഡാണ് തകര്‍ത്തത്. അന്ന് 40 സ്വെറററുകളാണ് അവര്‍ ധരിച്ചത്. 'ഈ ശ്രമത്തിന് ആവശ്യമായ സ്വെറ്ററുകള്‍ ശേഖരിക്കാന്‍ വളരെയധികം സമയമെടുത്തു, എന്ന് അമ്മ അലസാന്ദ്ര ഹെയ്ഡന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനോട് പറഞ്ഞു. ഉപയോഗിച്ച സ്വെറ്ററുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
