
കാത്ത് കാത്തിരുന്ന ജോലി, ആദ്യ ദിനം തന്നെ നഷ്ടമായ സംഭവം ആണ് യുവാവ് വളരെ വിഷമത്തോടെ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്. എന്നാല്‍ ജോലി നഷ്ടമാകാന്‍ കാരണമോ അതിലും വിചിത്രമായ കാര്യമായിരുന്നു.
വളരെ കഷ്ടപ്പെട്ട് എല്ലാവരും ആഗ്രഹിച്ച് മോഹിച്ചത് പോലെ തന്നെയായിരുന്നു യുവാവും ജോലി നേടിയത്. ആ സന്തോഷത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ തലേ ദിവസം സുഹൃത്തുക്കള്‍ക്ക് ഒരു പാര്‍ട്ടിയും നല്‍കി. എന്നാല്‍ പാര്‍ട്ടിയില്‍ അല്‍പം ഓവറായി പോകുകയും ചെയ്തു. രാവിലെ ജോലിക്ക് പോകുന്ന സമയം അത് മുഴുവനായും വിട്ടിരുന്നില്ല.
നന്നായി മദ്യപിച്ചിരുന്ന യുവാവ് പിന്നേറ്റ് രാവിലെ മദ്യത്തിന്റെ ലഹരി പൂര്‍ണ്ണമായും വിടാതെയാണ് ജോലിക്ക് പ്രവേശിച്ചു. പക്ഷെ സ്വാഭാവികമായും ബാത്ത്‌റൂമില്‍ പേകാനുള്ള തോന്നല്‍ ഇദ്ദേഹത്തിന് ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് യുവാവ് ടോയ്‌ലറ്റില്‍ പോയി. താന്‍ ധാരാളം ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിച്ച് കൈയൊക്കെ വൃത്തിയാക്കി, ടോയ്ലറ്റിന്റെ വൃത്തിയേക്കുറിച്ച് ഓഫീസില്‍ സംസാരിക്കുകയും ചെയ്തു. പക്ഷേ, കുറച്ച് കഴിഞ്ഞ് കൂടെ ജോലി ചെയ്യുന്ന ഒരു യുവതി ടോയ്ലറ്റിലേക്ക് പോയതിന് പിന്നാലെ സംഭവങ്ങളെല്ലാം മാറി മറിയുകയായിരുന്നു.
പുതുതായി ജോലിക്ക് കയറിയ വ്യക്തി ടോയ്ലറ്റില്‍ വെള്ളമൊഴിച്ചില്ലെന്ന പരാതി പെട്ടന്നാണ് ഓഫീസില്‍ പരന്നത്. ഓരോ ഓഫീസിനും അതിന്റേതായ രീതികളുണ്ട്. ആ രീതികളില്‍ ഒന്നാണ് ഇദ്ദേഹം ആദ്യ ദിനം തന്നെ തെറ്റിച്ചത്. എന്നാല്‍, താന്‍ ടോയ്ലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് മടങ്ങുമ്പോള്‍ ഫ്ലഷ് ചെയ്തിരുന്നെന്നും വെള്ള വരുന്നുണ്ടോയെന്ന് നോക്കാന്‍ കഴിഞ്ഞില്ലെന്നും യുവാവ് കുറിച്ചു. ഫ്ലഷ് ചെയ്യുമ്പോള്‍ താന്‍ വാതില്‍ക്കലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. അത് കൊണ്ട് കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. തലേന്നത്തെ ഹാംഗ്ഓവറും ഉണ്ടായിരുന്നു. പക്ഷേ. ടോയ്ലറ്റിലേക്ക് കയറിയ യുവതി അത് പോലെ പുറത്തിറങ്ങി മാനേജരോട് എന്തോ സംസാരിക്കുന്നത് താന്‍ കണ്ടെന്നും യുവാവ് എഴുതി. പിന്നാലെ തനിക്ക് ആ ഓഫീസില്‍ നിന്നും പുറത്ത് പോകേണ്ടവന്നുവെന്നും അയാള്‍ കുറിച്ചു. യുവാവിന്റെ കുറിപ്പ് വളരെ വേഗം വൈറലാവുകയും വായിച്ചവരെല്ലാം യുവാവിനെ ഉപദേശിക്കുകയായിരുന്നു.
പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് ഇയാളുടെ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വ്യക്തി ശുചിത്വം പോലെ പരിസര ശുചിത്വത്തെ കുറിച്ചും അടിസ്ഥാന ശുചിത്വത്തെ കുറിച്ചും അറിവില്ലേയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. 'നിങ്ങളുടെ മദ്യപാനത്തെ കുറിച്ച് ഞങ്ങള്‍ക്ക് അറിയേണ്ടതില്ല. പക്ഷേ, ടോയ്ലറ്റ് ഉപയോഗിച്ച ശേഷം വൃത്തിയാക്കിയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നായിരുന്നു' ഒരാള്‍ എഴുതിയത്. പലരും യുവാവിനെ തമാശയാക്കിക്കൊണ്ട് കുറിപ്പുകളെഴുതി. ഇതിന് പിന്നാലെ യുവാവിന്റെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
