
ഓഡര്‍ ചെയ്യുന്ന സാധനം പക്ഷെ വീട്ടിലെത്തുന്നത് മറ്റൊന്നാകുന്ന സംഭവങ്ങള്‍ എപ്പോഴും പതിവാണ്. ഇവിടെയും ഓര്‍ഡര്‍ ചെയ്ത വസ്തു വീട്ടിലെത്തിയപ്പോള്‍ ആ വ്യക്തി ഒന്ന് ഞെട്ടി. പതിവ് വാര്‍ത്തകളിലേത് പോലെ വഞ്ചിക്കപ്പെട്ടു എന്ന് ആയിരുന്നു ആദ്യം കരുതിയത്. പക്ഷെ പിന്നീട് സംഭവിച്ചത് മറ്റൊന്നായിരുന്നു.
തങ്ങള്‍ ഡെലിവറി ചെയ്യുന്ന വസ്തുവിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഒരു ഡെലിവറി സ്ഥാപനം എന്ന പേരില്‍ ഖ്യാതി നേടിയ സ്ഥാപനമാണ് ലിത്വാനിയന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസ് കമ്പനിയായ വിന്റെഡ് (Vinted). ഇവിടെ നിന്നും ഓര്‍ഡര്‍ ചെയ്ത വസ്തു കണ്ടാണ് ഓര്‍ഡര്‍ ചെയ്ത വ്യക്തി ഞെട്ടിയത്.
വളരെ വിചിത്രമായ പാര്‍സല്‍ രീതിയാണ് ഈ സ്ഥാപനത്തിന്റേത് എന്ന് തെളിയിക്കുന്നതാണ് സംഭവം. തങ്ങള്‍ ഉപയോക്താക്കളുടെ അടുത്തേക്ക് എത്തിക്കുന്ന സാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിന്റെഡ് പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുണ്ട്. ഇത് അവര്‍ക്ക് ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് എറെ ജനപ്രീതി നേടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.
യുകെയിലെ സസെക്‌സിലെ ബെക്ഹില്‍ ഓണ്‍ സീയില്‍ നിന്നുള്ള മജന്ത ലീ, വിന്റെഡിലൂടെ ഒരു സണ്‍ ഗ്ലാസിന് ഓര്‍ഡര്‍ നല്‍കി. വൃത്തിയായി ഏറെ സുരക്ഷിതത്വത്തോടെയായിരുന്നു ആ പാര്‍സല്‍ എത്തിയത്. നോക്കിയപ്പോള്‍ ഡയപ്പര്‍. മജന്ത ലീ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് പതുക്കെ ഡയപ്പര്‍ മാറ്റിയപ്പോള്‍ അതിനുള്ളില്‍ താന്‍ ഓര്‍ഡര്‍ ചെയ്ത് സണ്‍ ഗ്ലാസ് സുരക്ഷിതമായി ഇരിക്കുന്നു. ലീ അമ്പരന്ന് പോയി. ആദ്യമായിട്ടായിരുന്നു അവര്‍ക്ക് ഇത്തരമൊരു അനുഭവം. ഡയപ്പറില്‍ പൊതിഞ്ഞ് സണ്‍ ഗ്ലാസ് സുരക്ഷിതമായി എത്തിച്ചത് ലീ, വിന്റെഡിന് നന്ദി അറിയിച്ചു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
