
പ്രണയ ദിനത്തില്‍ ഇക്കുറി ഓണ്‍ലൈന്‍ കച്ചവടവും പൊടിപൊടിച്ചിരുന്നു. സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് വഴിയും സൊമാറ്റോ വഴിയുമെല്ലാം നടന്ന കച്ചവടത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. റോസാപൂക്കളും ചോക്ലേറ്റും കേക്കും അങ്ങനെ പ്രണയത്തെ കൂടുതല്‍ മധുരമാക്കുന്നതെല്ലാം ഓണ്‍ലൈന്‍ വഴിയും കാമുകീ-കാമുകന്മാര്‍ വാങ്ങിക്കൂട്ടി.
സൊമാറ്റോ വഴി ഇത്തരത്തില്‍ നടന്ന ഒരു കച്ചവടത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒരേ സമയം പതിനാറ് ഇടങ്ങളിലേക്ക് കേക്ക് ഓര്‍ഡര്‍ ചെയ്ത ഒരു കാമുകനെ കുറിച്ചാണ് സൊമാറ്റോ പറഞ്ഞത്.
തരുണ്‍ എന്ന ഡല്‍ഹി നിവാസിക്കാണ് സൊമാറ്റോ നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ എത്തിയത്. സൊമാറ്റോയുടെ സ്മാര്‍ട്ട് കാമുകന്‍ ആണ് തരുണ്‍. ''ഇന്ന് 16 വ്യത്യസ്ത വിലാസങ്ങളിലേക്ക് കേക്ക് അയച്ച ഡല്‍ഹിയില്‍ നിന്നുള്ള തരുണിന് പ്രണയദിനാശംസകള്‍.'' എന്നായിരുന്നു സൊമാറ്റോയുടെ സന്ദേശം.
ഈ സന്ദേശത്തിന് നിരവധി കമന്റുകളാണ് വരുന്നത്. കൂടുതല്‍ ആളുകളും പോസ്റ്റിനോട് തമാശ രൂപേണ പ്രതികരിച്ചപ്പോള്‍ ചുരുക്കം ചിലര്‍ സൊമാറ്റോയെ കളിയാക്കുകയും അവരെ പരദൂഷണക്കാരായി ഉപമിക്കുകയും ചെയ്തു.
തരുണിന്റെ സംഘടനാ വൈദഗ്ധ്യത്തെ പ്രശംസിക്കുകയും കാമുകിമാരില്‍ ഒരാളെപ്പോലും നിരാശരാക്കാതെ അവര്‍ക്ക് കേക്കുകളും പൂക്കളും എത്തിക്കാന്‍ കാണിച്ച തരുണിന്റെ മനസ്സ് ആരും കാണാതെ പോകരുതെന്ന് തമാശ രൂപേണ അഭിപ്രായപ്പെടുകയും ചെയ്തവരാണ് പലരും.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
