
പലതരം കൗതുകമുണര്‍ത്തുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പരക്കാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. യുഎസിലെ നോര്‍ത്ത് കാരോലൈനയില്‍ നിന്നുമാണ് വാര്‍ത്ത വരുന്നത്.
ഇവിടെയുള്ള അക്വേറിയത്തിലെ ഷാര്‍ലറ്റ് എന്ന തിരണ്ടി ഗര്‍ഭിണിയായ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഈ സംഭവത്തില്‍ ഒരു പ്രത്യേകത എന്താണെന്ന് പലരും ചിന്തിക്കും. പക്ഷെ അതിനൊരു വലിയ പ്രത്യേകത ഉണ്ട്. അക്വേറിയത്തില്‍ ഒറ്റയ്ക്ക് കഴിയുന്ന മത്സ്യമാണ് ഷാര്‍ലറ്റ്. മറ്റ് ഒരു ആണ്‍തിരണ്ടികളുമായി സഹവസിക്കാതെയാണ് ഇത് ഗര്‍ഭിണിയായത്.
നിരവധി പേരാണ് ഇതെങ്ങനെ സംഭവിച്ചു എന്ന തരത്തില്‍ പലതരം അഭ്യൂഹങ്ങളുമായി രംഗത്തെത്തിയത്. പക്ഷെ ഈ സംഭവത്തിന് അക്വേറിയം അധികൃതര്‍ നല്‍കുന്ന മറുപടി, ഗര്‍ഭത്തിന് രണ്ട് കാരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്. ഒന്ന്, അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കാറുള്ള പാര്‍ഥനോജെനസിസ് എന്ന പ്രജനന പ്രക്രിയയാണ്. അണ്ഡത്തില്‍ പുരുഷബീജം സങ്കലനം നടത്താതെ സ്വയം അണ്ഡം മുട്ടയായി മാറുന്ന അവസ്ഥയാണിത്. ഇത്തരത്തിലുണ്ടാകുന്ന കുട്ടികള്‍ അമ്മയുടെ തനി ക്ലോണ്‍പകര്‍പ്പുകളാകും. ഷാര്‍ലറ്റിനു കുട്ടികളുണ്ടാകുമ്പോള്‍ ഇക്കാര്യം പരിശോധിച്ച് നിഗമനത്തിലെത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
തിരണ്ടിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട്, ഗര്‍ഭിണിയായ തിരണ്ടിയെ പരിശോധിക്കുന്ന വിദഗ്ധര്‍ രണ്ടാമതൊരു സാധ്യത കൂടി അവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഷാര്‍ലറ്റ് വസിച്ചിരുന്ന ടാങ്കില്‍ ഇടയ്ക്കു വന്ന ഒരു സ്രാവായിരിക്കാം തിരണ്ടിയെ ഗര്‍ഭിണിയാക്കിയതെന്നതാണ് ആ സാധ്യത. 2023 ജൂലൈ മുതല്‍ ഈ സ്രാവ് ഷാര്‍ലറ്റിന്റെ ടാങ്കിലുണ്ട്. മൂന്നു മുതല്‍ നാലു മാസമെടുത്താണ് തിരണ്ടികള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. സസ്തനികളെപ്പോലെ ഭ്രൂണം അമ്മയ്ക്കുള്ളില്‍ വളരുന്ന രീതിയല്ല തിരണ്ടിയിലുള്ളത്. ഓവോ വിവിപാരസ് ശൈലിയിലാണ് തിരണ്ടികള്‍ പ്രജനനം നടത്തുന്നത്. മുട്ടകള്‍ അമ്മയുടെ ശരീരത്തിനുള്ളില്‍ത്തന്നെ സൂക്ഷിക്കപ്പെട്ട് അവ വിരിയിക്കപ്പെടുന്ന അവസ്ഥയാണിത്. അസ്ഥികളില്ലാത്ത മത്സ്യങ്ങളായ തിരണ്ടികള്‍ സ്രാവുകളുമായി ജീവശാസ്ത്രപരമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു എന്നും അധികൃതര്‍ വിശദീകരിക്കുന്നു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
