
പ്രിയപ്പെട്ട കേശുവേട്ടന്,
കേശുവേട്ടനവിടെ സുഖമെന്ന് കരുതുന്നു.
നമ്മുടെ പ്രേമസുരഭിലമായിരുന്ന ആ കലാലയ ജീവിതത്തിന്റെ പത്താം പടിയില്‍ ഞാനിന്നും കേശുവേട്ടനെ പ്രതീക്ഷിച്ചു നില്‍ക്കുകയാണ്....
കേശുവേട്ടന്റെ നെറ്റിയിലെ ഒരിക്കലും മാഞ്ഞു കണ്ടിട്ടില്ലാത്ത ആ ചന്ദനക്കുറിയുടെ ഭംഗിയിലാണിന്നുമെന്റെ കിനാക്കള്‍....
കേശുവേട്ടന്‍ ആദ്യമായി മുട്ടറ്റം മടക്കി കുത്തിയ കൈത്തറിമുണ്ടിന്റെ കോണില്‍ എനിക്കായി മാത്രം കരുതിവച്ച ആ നാരങ്ങാ മുട്ടായിയുടെ മധുരമാണിന്നും എന്റെ നാവില്‍....
കേശുവേട്ടന്‍ എനിക്കായി എറിഞ്ഞിട്ട മൂവാണ്ടന്‍ മാങ്ങയുടെ ചൊനപറ്റി ഉണങ്ങിയ എന്റെ പച്ച പട്ടുപാവാടയും....
വൈക്കത്തഷ്ടമിക്ക് കേശവേട്ടനെനിക്ക് മേടിച്ച അന്നമ്മ ടീച്ചര്‍ അടിച്ചു പൊട്ടിച്ച ആ കരിവളയും ഇന്നുമെന്റെ ഉറക്കം കെടുത്താറുണ്ട്...
നമ്മളൊന്നിച്ചു നിലാവ് കണ്ട സര്‍പ്പക്കാവിലെ നാഗത്താന്മാരുടെ ദര്‍ശന ഓര്‍മകളിന്നുമെന്നെ വല്ലാതെ വേട്ടയാടുന്നു....
വാലിട്ടെഴുതിയ എന്റെ കണ്ണിലെ കണ്മഷിയാല്‍ കേശുവേട്ടന്റെ പൊടിമീശ മെല്ലെ കറപ്പിച്ചുകൊണ്ട് ഈ കരിമഷിയിലാണെന്റെ ജീവന സ്തംഭനമെന്ന് പറഞ്ഞപ്പോഴുയര്‍ന്ന ആ ഹൃദയസ്തംഭനമിന്നും താണ് അടുത്തതിലേക്ക് പോകാതെയുള്ള ആ ഒരേ നില്‍പ്പിലാണിന്നുമെന്റെ ഹൃദയ താളം.....
കലാലയ ചുവരില്‍ ചേര്‍ത്തുനിര്‍ത്തി കേശുവേട്ടനെനിക്ക് തന്ന ആ ആദ്യചുംബന ചൂടിന്റെ താപമിനിയും ഒരു പാരസെറ്റാമോളിനും കുറക്കാനായിട്ടില്ല....
നമ്മളൊന്നിച്ചു കറങ്ങിയ ഉത്സവപ്പറമ്പില്‍ നിന്ന് പിറക്കിയെടുത്ത ബലൂണിന്റെ കഷണങ്ങള്‍ ഇന്നുമെന്റെ ഹൃദയത്തെ വല്ലാതെ ശ്വാസം മുട്ടിക്കാറുണ്ട്...
പത്താം ക്ലാസിന്റെ മേശയില്‍ ആദ്യമായി കേശുവെട്ടനെന്റെ പേര് കോമ്പസിനാല്‍ പോറിയിട്ട ആ മുറിവുകളില്‍ നിന്നുമിന്നും ചോര വല്ലാതെ പൊടിയുന്നു....
എന്നിരുന്നാലും നമ്മളെന്നും കൈകോര്‍ത്തു ഒരുമിച്ചു നനഞ്ഞ ആ മഴയില്‍ ഇന്ന് ഞാനൊരു പ്രതീക്ഷയുടെ കാര്‍മേഘം കാണണുണ്ട്...
നമ്മളൊന്നിച്ചുള്ള ആ ദിവസങ്ങളെ ഞാനെങ്ങനാണ് വര്‍ണിക്കുക....
കാറ്റില്‍ പറന്നകന്ന ഒരു കടലാസ് തുണ്ടുപോലെ....
അത്തമെത്താന്‍ കാത്തിരിക്കുന്ന തുമ്പിപ്പോലെ....
എന്റെ ഹൃദയമിങ്ങനെ പറന്നും.....അകന്നും...
മഴക്കായി കാത്തിരിക്കുന്ന കാലന്‍ കുടപോലെ....
എന്റെ ഹൃദയമിങ്ങനെ ചെരിഞ്ഞും, ചാരിയും നിന്നെ പ്രതീക്ഷിച്ചു ഒരു കോണില്‍ നില്‍ക്കുകയാണിപ്പോഴും...
എന്ന് സ്‌നേഹപൂര്‍വ്വം കേശുവേട്ടന്റെ സ്വന്തം സാറാമ്മ......
അങ്ങനെ ജീവിതത്തില്‍ ആദ്യമായി എഴുതി നോക്കിയ ഒരു പ്രണയലേഖനം, എല്ലാ കൂട്ടുകാര്‍ക്കുമായി....Happy Valentine's Day!!!
ജോസ്ന സാബു സെബാസ്റ്റ്യന്‍
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
