
ഭാര്യയുടെ പ്രസവ ദിവസം അവധി ചോദിക്കുമ്പോള്‍ പോലും നെറ്റിചുളിക്കുന്ന കമ്പനികള്‍ കണ്ട് പഠിക്കേണ്ട അല്ലെങ്കില്‍ മാതൃകയാക്കേണ്ടതാണ് ദക്ഷിണ കൊറിയയിലെ ഈ കമ്പനിയെ. കാരണം ഭാര്യ പ്രസവിക്കുമ്പോള്‍ ഇവിടുത്തെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് കൈ നിറയെ പണമാണ്.
ലോകത്തിലെ തന്നെ ഏറ്റവും ഫെര്‍ട്ടിലിറ്റി നിരക്ക് കുറവുള്ള ദക്ഷിണ കൊറിയയിലാണ് ഈ കമ്പനി. നിര്‍മ്മാണ കമ്പനിയായ ബൂയൂങ് ഗ്രൂപ്പാണ് ജീവനക്കാര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നതോടെ വലിയ തുക നല്‍കുന്നത്.
കുഞ്ഞുങ്ങളുണ്ടാകുന്ന ഓരോ ജീവനക്കാര്‍ക്കും 63 ലക്ഷം രൂപവച്ചാണ് കമ്പനി നല്‍കുന്നത്. ഇത് പുരുഷ ജീവനക്കാര്‍ക്കും വനിതാ ജീവനക്കാര്‍ക്കും തുല്യമായി തന്നെ ലഭിക്കും എന്നതാണ് വലിയ പ്രത്യകത. ദക്ഷിണ കൊറിയയില്‍ ജനന നിരക്ക് വളരെ വളരെ കുറഞ്ഞ് വരുന്നതിനാല്‍ ഇതിന് ഒരു പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇങ്ങനെ ഒരു ഓഫര്‍ നല്‍കുന്നത്. ജീവനക്കാരെ കുട്ടികളുണ്ടാവാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇത്തരമൊരു സഹായം നല്‍കാന്‍ കമ്പനി തയ്യാറായിരിക്കുന്നത്.
ദക്ഷിണ കൊറിയയില്‍ 2022 -ല്‍ 0.78 ആയിരുന്ന ജനന നിരക്ക് ഇത് 2025 -ല്‍ 0.65 ആയി കുറയുമെന്നാണ് കരുതപ്പെടുന്നത്. ഈ ആശങ്ക നിലനില്‍ക്കേ കമ്പനിയുടെ ഇത്തരമൊരു ഓഫര്‍ ജീവനക്കാര്‍ക്ക് വലിയ പ്രോത്സാഹനം ആകും എന്നാണ് കരുതുന്നത്.
ഏകദേശം 63 ലക്ഷം രൂപ വച്ച് ജീവനക്കാരുടെ ഓരോ കുഞ്ഞിനും നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇത് കൂടാതെ, മൂന്ന് കുട്ടികളുള്ള ജീവനക്കാര്‍ക്ക് ഒന്നുകില്‍ 300 ദശലക്ഷം കൊറിയന്‍ വോണ്‍ (1,86,68,970 രൂപ) പണമായോ വാടകവീടിനെന്ന നിലയിലോ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
