
ചില സൃഷ്ടികള്‍ അത്ഭുതമാകുന്നത് അതിന്റെ നിര്‍മ്മാണം കൊണ്ടാണ്. അത്തരത്തില്‍ വളരെ അത്ഭതകരമായ ഒരു നിര്‍മ്മിതി ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കം ശ്രദ്ധ പിടിച്ചു പറ്റുന്നത്.
പാലാസിയോ ഡി സാലില്‍ എന്ന ഒരു ഹോട്ടലാണ് പൂര്‍ണ്ണമായും ഉപ്പിനാല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഉയരം 12,000 അടിയാണ്. 4,000 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള വെളുത്ത കെട്ടിടം ആദ്യ കാഴ്ചയില്‍ മഞ്ഞുപോലെയാണ് തോന്നുക. അടിത്തറ മുതല്‍ മേല്‍ക്കൂര വരെ ഉപ്പ് ചേര്‍ന്നതാണ്.
ഇത്തരത്തില്‍ ഒരു ഹോട്ടലിനെ കുറിച്ചുള്ള ആശയം മുന്നോട്ട് വയ്ക്കുന്നത് ഹോട്ടലുടമയായ ജുവാന്‍ ക്വസാഡ വാല്‍ഡയാണ്. 1998ല്‍ ആണ് ഇതുപോലെ ആശയത്തിന് തുടക്കം കുറിക്കുന്നത്. അ്ന്ന അദ്ദേഹത്തെ പലരും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നെങ്കിലും ഇന്ന് ഈ മേഖലയിലെ ഏറ്റവും ആഡംബരപൂര്‍ണവുമായ താമസസൗകര്യങ്ങളിലൊന്നാണ് പാലാസിയോ ഡി സാല്‍.
തറയും ചുവരുകളും മുതല്‍ ഫര്‍ണിച്ചറുകള്‍, മേല്‍ത്തട്ട്, ശില്‍പങ്ങള്‍ തുടങ്ങിയവയെല്ലാം ഉപ്പില്‍ നിന്നാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഹോട്ടലിലെ ഓരോ മുറിയിലും ഉപ്പ് ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു സീലിംഗ് ഉണ്ട്, ഇത് അതിഥികളെ മൃദുവായ സ്പര്‍ശനത്തോടെ ഉപ്പ് സാമ്പിള്‍ ചെയ്യാന്‍ അനുവദിക്കുന്നു. സലാറില്‍ പകല്‍ സമയത്ത് ചൂട് കൂടുതലും രാത്രിയില്‍ തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥയാണുളളത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
