
മാറ്റങ്ങളുടെ മേഖലയാണ് ഫാഷന്‍ രംഗം. ഫാഷന്‍ ഉത്പ്പന്നങ്ങളില്‍ പോലും പലതരം മാറ്റങ്ങളും പുതുമയും എപ്പോഴും ട്രെന്റാകാറുണ്ട്. ബാഗുകളുടെ കാര്യത്തിലും ഫാഷനും പുതുമയും ഒട്ടും പിന്നിലാകാറില്ല. ട്രെന്റിയാകുന്ന നിരവധി ബാഗുകളുടെ വെറൈറ്റികളെ കുറിച്ച് വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്തതയുടെ കാര്യത്തിലും പിന്നിലല്ലെന്ന് തെളിയിക്കുന്ന ഒരു വെറൈറ്റി ബാഗാണ് വാര്‍ത്തയാകുന്നത്.
സംഭവം ഒരു ബാഗാണെങ്കിലും ഇത് ഉപയോഗിക്കാന്‍ പറ്റില്ലെന്നതാണ് സത്യം. പക്ഷെ ആ പ്രത്യേകത ഉള്ളത് കൊണ്ട് തന്നെ ഇത് വിറ്റു പോയത് ആര്‍ക്കും ചിന്തിക്കാന്‍ സാധിക്കാത്ത വിലയ്ക്കാണെന്ന് മാത്രം.
ഈ ബാഗ് ഒന്ന് കാണണമെങ്കില്‍ മൈക്രോസ്‌കോപ്പില്‍ വെച്ചാല്‍ മാത്രമേ സാധിക്കൂ. അതായത് ഉപ്പ് തരിയേക്കാള്‍ ചെറുത് എന്ന് വിശേഷിപ്പിക്കാം. പക്ഷെ ഈ കുഞ്ഞന്‍ തന്നെയാണ് ഇപ്പോള്‍ ബാഗ് ഫാഷന്‍ മേഖലയിലെ ട്രെന്റ്.
ഐക്കണിക്ക് ലൂയിസ് വിറ്റണ്‍ ഓണ്‍ദിഗോ ടോട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു മൈക്രോസ്‌കോപ്പിക് ഹാന്‍ഡ്ബാഗ് ആണിത്. ഇത് വിറ്റു പോയത് 63,750- ഡോളറിനാണ്. അതായത് ഏകദേശം 51.7 ലക്ഷം രൂപ! ഈ മിനിയേച്ചര്‍ മാസ്റ്റര്‍പീസ് സൃഷ്ടിച്ചത് ആര്‍ട്ട് കൂട്ടായ്മയായ MSCHF ആണ്. 657 ബൈ 222 ബൈ 700 മൈക്രോമീറ്റര്‍ അളവിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ചെറിയതെന്ന് പറഞ്ഞ് തള്ളിക്കളയേണ്ട കാര്യമില്ല. കാരണം വലിപ്പം ചെറുതാണെങ്കിലും ഈ ഹാന്‍ഡ്ബാഗിന് അവിശ്വസനീയമായ എല്ലാ ഫീച്ചറുകളുമുണ്ട്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
