
പഠനകാലത്ത് സ്‌കൂളിലേക്ക് കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ പങ്കിട്ട് കഴിക്കുന്നത് പതിവാണ്. അതുപോലെ പങ്കിട്ട് കഴിക്കുന്ന വഴി കുട്ടികള്‍ തമ്മില്‍ എന്തും 'ഷെയര്‍' ചെയ്യാനുള്ള മനസ്സ് കൂടിയാണ് വളരുന്നത്. ആരോഗ്യപരമായ ഒരു കാര്യമായി ഇതിനെ എല്ലാ സ്‌കൂളുകളും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ പങ്കിട്ടു കഴിച്ച ഭക്ഷണം ഒരു കുട്ടിയുടെ മരണത്തിന് കാരണമാകുകയും മറ്റൊരു കുട്ടിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്തുകയും ചെയ്ത സംഭവം ആണ് ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരേ ക്ലാസ്സില്‍ തൊട്ടടുത്ത സീറ്റുകളിലായിരുന്നു ലീയും സിയാവോയും എന്ന രണ്ടു കുട്ടികള്‍. ഒരുമിച്ച്ിരിക്കുന്നത് കൊണ്ട് തന്നെ മനസ്സുകൊണ്ട് നല്ല അടുപ്പമായിരുന്നു കുട്ടികള്‍ തമ്മില്‍. ഭക്ഷണം പങ്കിടലും കളിയും പഠനവും ആയി അവര്‍ മുന്നോട്ടു പോകുമ്പോഴാണ് അന്ന് അത് സംഭവിച്ചത്.
2022 മാര്‍ച്ച് 26 -ന് സാധാരണ പോലെ ഇരുവരും സ്‌നാക്‌സ് പരസ്പരം കൈമാറി. ലീ തന്റെ ബാഗില്‍ നിന്നും കഴിക്കാനായി പുറത്തെടുത്ത മസാല സ്ട്രിപ്പുകള്‍ അടങ്ങിയ കവര്‍ തുറന്നു. അതില്‍ നിന്നും സിയാവോ ഒരു സ്ട്രിപ്പ് വായില്‍ വെച്ചതോടെ കുട്ടി പെട്ടന്ന് നിലത്തേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.
ഇത് കണ്ടും ടീച്ചര്‍ ഓടിവന്ന് കുട്ടിക്ക് അടിയന്തിര മെഡിക്കല്‍ സേവനം നല്‍കിയെങ്കിലും സെറിബ്രല്‍ രക്തസ്രാവം മൂലം കുട്ടി മരിച്ചു. ഇതോടെ ഭക്ഷണം പങ്കുവെച്ച ലീ കുറ്റാരോപിതനായി. വെറും പത്തു വയസ്സുള്ള കുട്ടിയാണ് സിയാവോയുടെ മരണത്തിന് കാരണം എന്ന് സിയാവോയുടെ കുടുംബം ഉറച്ച് വിശ്വസിച്ചു.
പിന്നീട് അങ്ങോട് ഒരു നിയം പോരാട്ടമായിരുന്നു ആ കുട്ടിയുടെ ജീവിതത്തില്‍ നടന്നത്. തുടര്‍ന്നുള്ള പരിശോധനകളില്‍ മസാലകള്‍ ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഹാനികരമായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടില്ലെന്നും സ്ഥിരീകരിച്ചു. കൂടാതെ, സിയാവോ ലഘുഭക്ഷണം കടിക്കുകയോ വിഴുങ്ങുകയോ ചെയ്തുവെന്ന കാര്യത്തിലും പൊലീസ് സംശയം പ്രകടിപ്പിച്ചു.
എന്നാല്‍, തങ്ങളുടെ കുട്ടിയുടെ മരണത്തിന് കാരണം മസാല സ്ട്രിപ്പുകള്‍ ആണെന്നും ദുരന്തത്തിന് ഉത്തരവാദികള്‍ ലിയും മാതാപിതാക്കളുമാണെന്നും സിയാവോയുടെ മാതാപിതാക്കള്‍ ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് സമഗ്രമായ അവലോകനത്തിന് ശേഷം, കോടതി ഈ ആരോപണം നിരസിച്ചു. ഭക്ഷണം ലി പങ്കിട്ടത് 'കുട്ടികള്‍ക്കിടയിലുള്ള ദയയോടെയുള്ള പ്രവൃത്തി' ആണെന്നും സിയാവോയുടെ മരണത്തിന് ലിയും കുടുംബവും കാരണക്കാരല്ലെന്നും കോടതി വിധിക്കുകയായിരുന്നു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
