
ഒരു നീണ്ട ഉറക്കത്തിലെന്ന പോലെ അവള്‍ കോമയിലായിട്ട് അഞ്ച് വര്‍ഷമായി. പക്ഷെ അവളെ അതില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സഹായിച്ചത് അമ്മയുടെ ഒരു തമാശയായിരുന്നു.
യുഎസിലാണ് സംഭവം. 2017 സെപ്തംബറില്‍ ഒരു വാഹനാപകടത്തില്‍ ആണ് ജെന്നിഫര്‍ ഫ്‌ലെവെല്ലന്‍ എന്ന 41 കാരി കോമയിലേക്ക് പോയത്. പിന്നീടുള്ള ചികിത്സയില്‍ പ്രതീക്ഷ നശിക്കാതെ കുടുംബം ജെന്നിഫറിനെ സംരക്ഷിച്ചു. ചികിത്സയും പ്രാര്‍ത്ഥനയുമായുള്ള അഞ്ച് വര്‍ഷങ്ങളായിരുന്നു പിന്നീട്.
ജെന്നിഫറിന്റെ അമ്മയായ പെഗ്ഗി മീന്‍സ് എപ്പോഴും മകളെ നോക്കി ഒപ്പമുണ്ടാകും. ഒരിക്കല്‍ വളരെ യാഥര്‍ശ്ചികമായി അമ്മ പറഞ്ഞ ഒരു തമാശ കേട്ട് യുവതി ആദ്യമായി ചിരിച്ചു.
ഒരു തിരിച്ചുവരവിന്റെ തുടക്കമായിരുന്നു അത്. ഇപ്പോള്‍ ജെന്നിഫറിന്റെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കുടുംബം. അവളുടെ ആദ്യ ഉണര്‍വ് 2022 ഓഗസ്റ്റില്‍ സംഭവിച്ചു. അത് ഇപ്പോള്‍ പുരോഗതിയുടെ പാതയിലാണ്. ഈ വീണ്ടെടുക്കല്‍ അപൂര്‍വമാണെന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടര്‍ വിശേഷിപ്പിച്ചത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
