
കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ ഒരാള്‍ വിശപ്പ് സഹിക്കാനാവാതെ പൂച്ചയെ ജീവനോടെ കടിച്ചു തിന്നത്. ആ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. എന്നാല്‍ ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നും പുറത്ത് വരുന്നത്.
ജോണ്‍ എന്ന അമേരിക്കന്‍ ഇന്‍ഫ്‌ലൂവെന്‍സറാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ഭക്ഷണ പരീക്ഷണം നടത്തിയത്. 'വയറുവേദന വരുന്നതുവരെ പച്ച ചിക്കന്‍ കഴിക്കുന്നത് തുടരുക' എന്നതാണ് ഇയാളുടെ തീരുമാനം. അതിനു വേണ്ടി പതിനേഴു ദിവസമായി ഇദ്ദേഹം പച്ചയ്ത്ത് കോഴിയിറച്ചി കടിച്ചു തിന്നുന്നു.
'റോ ചിക്കന്‍ എക്സ്പെരിമെന്റ്' എന്ന തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ അദ്ദേഹം അസംസ്‌കൃത കോഴി കഴിക്കുന്നതിന്റെ വീഡിയോകള്‍ പങ്കിട്ടു. സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ജോണ്‍ ജനുവരി 19-നാണ് ഈ പരീക്ഷണം ആദ്യമായി ആരംഭിച്ചത്. തുടര്‍ച്ചയായി ഇങ്ങനെയെല്ലാം ചെയ്തിട്ടും ഇതുവരെ അസുഖമൊന്നും പിടിപെട്ടിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മാത്രമല്ല എല്ലാവരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളും ശ്രമിച്ച് നോക്കുന്നതാണ് തന്റെ രീതിയെന്നും ഇയാള്‍ പറയുന്നു.
പക്ഷെ ഇതല്‍പം കടന്ന കൈയ്യാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മറ്റുള്ളവര്‍ ഇത ്കണ്ട് അനുകരിക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നും. മറ്റുള്ളവര്‍ക്ക് ഇത്തരം വീഡിയോകളില്‍ നിന്നും എന്ത് നല്ല കാര്യമാണ് പരഞ്ഞു കൊടുക്കുന്നതെന്നും പലരും കമന്റായി ചോദിക്കുന്നു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
