
പലതരത്തില്‍ വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇതാ ശരീരത്തിലെ വെറുമൊരു രോമം കൊണ്ട് ഗിന്നസ്സില്‍ ഇടം നേടിയ യുവതിയെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കയ്യില്‍ 18.40 സെന്റീമീറ്റര്‍ നീളമുള്ള രോമമാണ് യുവതിയെ ഗിന്നസ്സില്‍ ഇടം നേടി കൊടുക്കാന്‍ സഹായിച്ചത്. ട്രേസി മാസി എന്ന യുവതിക്കാണ് അപൂര്‍വ്വമായ നേട്ടം സ്വന്തമായത്. കൈയ്യിലെ രോമം യുവതി ശ്രദ്ധിക്കുന്നത് സ്‌കൂള്‍ പഠനകാലത്താണ്.
2012ല്‍, ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ് ട്രേസിയോട് അവളുടെ സുഹൃത്ത് കൈയ്യില്‍ ഒരു രോമം മാത്രം കൂടുതലായി വളരുന്നു എന്ന കാര്യം കാണിച്ചു കൊടുത്തത്. അവളും അത് ശ്രദ്ധിച്ചെങ്കിലും പിന്നീടത് കാര്യമാക്കിയില്ല. പക്ഷെ എപ്പോഴോ കൈയ്യിലെ രോമം രോമം വളരുന്നുവെന്നും ശരാശരി ഒരു സെന്റീമീറ്ററിലധികെ നീളമുണ്ടെന്നും യുവതി തിരിച്ചറിഞ്ഞു. പക്ഷെ കൈയ്യിലെ മറ്റ് രോമങ്ങള്‍ക്ക് അത്തരത്തില്‍ നീളമില്ലെന്നും അവള്‍ മനസ്സിലാക്കി.
പിന്നീട് ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് ട്രേസി ചിന്തച്ചു്. റെക്കോര്‍ഡിനായി അപേക്ഷിക്കുന്നതിന് മുന്‍പായി യുവതി പ്രൈമറി കെയര്‍ ഡോക്ടറെ സമീപിച്ച് പേപ്പര്‍ റൂളര്‍ ഉപയോഗിച്ച് മുടിയുടെ നീളം അളന്നു. 14.2 സെന്റീമീറ്റര്‍ നീളമുണ്ടെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ലോക റെക്കോര്‍ഡിനായി അപേക്ഷിച്ചു. എന്നാല്‍ ഗിന്നസ് അധികൃതര്‍ റെക്കോര്‍ഡിനായി പരിഗണിച്ച വേളയില്‍ ഇതിന്റെ നീളം വീണ്ടും വര്‍ദ്ധിച്ചു, അങ്ങനെ 18.40 സെന്റീമീറ്റര്‍ നീളം വച്ചു, പിന്നാലെ ഗിന്നസ് റെക്കോര്‍ഡും പിറന്നു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
