
ശിരഹട്ടി ഫക്കീരേശ്വര മഠത്തിലെ ചമ്പിക എന്ന ആനയ്ക്ക് നാണയങ്ങള്‍കൊണ്ട് തുലാഭാരം നടത്തിയിരിക്കുകയാണ് കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ മഠം. കേള്‍ക്കുമ്പോള്‍ തന്നെ വളരെ വിചിത്രമായി തോന്നുന്ന കാര്യം നടന്നത് മഠാധിപതി ഫകിര്‍ സിദ്ധറാം മഹാസ്വാമിയുടെ 75-ാം ജന്മദിനത്തോട് അനുബന്ധിച്ച്. വളരെ അപൂര്‍വ്വമായ ചടങ്ങായിരുന്നു ഇവിടെ സംഘടിപ്പിച്ചത്.
ഈ ചടങ്ങിന്റെ മറ്റൊരു പ്രത്യേകത ചമ്പിക എന്ന ആന മഠത്തിലെത്തിയതിന്റെ അറുപതാം വാര്‍ഷികാഘോഷം കൂടിയാണ് എന്നുള്ളതാണ്. ഈ ചടങ്ങിന് വേണ്ടി കാര്യമായ മുന്നൊരുക്കങ്ങള്‍ ആണ് മഠം അധികൃതര്‍ നടത്തിയത്.
തുലാഭാരം നടത്തുന്നതിനായി പ്രത്യേക തുലാസ് തന്നെ ഒരുക്കിയിരുന്നു. അതിന് ശേഷം നെറ്റിപ്പട്ടം കെട്ടി അണിയിച്ചൊരുക്കിയ ശേഷമാണ് തുലാഭാരത്തിനായി എത്തിച്ചത്. തുലാസിന്റെ ഒരു തട്ടില്‍ നിര്‍ത്തിയ ആനപ്പുറത്ത് 200 കിലോഗ്രാം തൂക്കമുള്ള അംബാരിയും അതിനകത്ത് മഠാധിപതിയും ആനപ്പുറത്ത് പാപ്പാനുമുണ്ടായിരുന്നു. മറുതട്ടില്‍ നാണയത്തുട്ടുകളുടെ ചാക്കുകെട്ട് അടുക്കിവച്ചാണ് തുലാഭാരം നടത്തിയത്. നിരവധി പേരാണ് ഈ അത്യപൂര്‍വ്വ കാഴ്ച കാണാന്‍ എത്തിയത്.
5,555 കിലോഗ്രാം തുക്കം വരുന്ന പത്ത് രൂപയുടെ നാണയങ്ങളാണ് ആന നിന്ന തട്ടിനൊപ്പമാകാന്‍ വേണ്ടിവന്നത്. 376 ചാക്കുകളിലായി 73,40,000 രൂപയുടെ നാണയങ്ങളാണ് ആനയ്ക്കൊപ്പം തൂക്കിയത്. തുലാഭാരം നടത്തുന്നതിനായി റിസര്‍വ് ബാങ്കില്‍ നിന്നാണ് ഈ നാണയങ്ങള്‍ കൊണ്ടുവന്നത്. ഈ പണം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നാണ് മഠാധികൃതര്‍ വ്യക്തമാക്കി.
44 അടി നീളവും 20 അടി വീതിയും 30 അടി ഉയരവുമുള്ള ഇരുമ്പ് തുലാസാണ് തുലാഭാരത്തിന് തയ്യാറാക്കിയത്. 20 ലക്ഷത്തിലധികം രൂപയാണ് ഈ തുലാസ് നിര്‍മിക്കാനായി ചെലവായതെന്നും സംഘാടകര്‍ വ്യക്തമാക്കി. ഹുബ്ബള്ളി നഗരത്തിലെ നെഹ്റു മൈതാനത്ത് നടന്ന ചടങ്ങില്‍ മന്ത്രമാര്‍ അടക്കം നിരവധിയാളുകളാണ് സാക്ഷിയാക്കിയാണ് ചടങ്ങ് നടന്നത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
