
മൊറോക്കോയിലെ ശാസ്ത്രജ്ഞര്‍ ലോകത്തില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കാല്‍നടപ്പാത കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 90,000 വര്‍ഷം പഴക്കമുള്ള പുരാതന മനുഷ്യരുടേതെന്ന് കരുതപ്പെടുന്ന കാല്‍പ്പാടുകള്‍ ആണ് കണ്ടെത്തിയത്.
2022-ല്‍ വടക്കേ ആഫ്രിക്കയുടെ വടക്കേയറ്റത്തെ കടല്‍ത്തീരത്താണ് പുരാതന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ കൗമാരക്കാരും മുതിര്‍ന്നവരും അടക്കമുള്ള കുറഞ്ഞത് അഞ്ച് ഹിമയുഗ മനുഷ്യരുടെ രണ്ട് പാതകളിലായി 85 ഓളം കാല്‍പ്പാടുകള്‍ 2,800 സ്‌ക്വയര്‍മീറ്റര്‍ പ്രദേശത്തായി വ്യാപിച്ച് കിടക്കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
വേലിയേറ്റ സമയത്തായിരുന്നു ശാസ്ത്രജ്ഞര്‍ കടലില്‍ പര്യവേക്ഷണത്തിനിറങ്ങിയത്. കാല്‍പ്പാടിന് സമാനമായ പ്രിന്റാണ് ആദ്യം സംഘം കണ്ടെത്തിയത്. ആദ്യം കാല്‍പ്പാടാണെന്ന് ബോധ്യപ്പെട്ടില്ല, പിന്നീട് കൂടുതല്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി, തുടര്‍ന്നാണ് കാല്‍നടപ്പാതയാണെന്ന് ബോധ്യപ്പെട്ടതെന്ന് സംഘത്തിലെ ശാസ്ത്രജ്ഞനായ മൗണ്‍സെഫ് സെദ്രാറ്റി പറഞ്ഞു.
പ്രത്യേക പുരാവസ്തുക്കളോ ധാതുക്കളോ സൂര്യപ്രകാശമായോ ചൂടുമായോ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ പഴക്കം നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന സാങ്കേതിവിദ്യയായ ഒപ്റ്റിക്കലി സ്റ്റിമുലേറ്റഡ് ലുമിനസെന്‍സ് ഡേറ്റിംഗ് ആണ് സംഘം ഉപയോഗിച്ചത്. അവസാനത്തെ ഹിമയുഗമെന്ന് പറയപ്പെടുന്ന പ്ലീസ്റ്റോസീന്‍ കാലഘട്ടത്തിലെ മനുഷ്യരുടെ കാല്‍പ്പാടുകളാണെന്ന് കണ്ടെത്തുകയായിരുന്നു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
