
വൈകല്യവുമായി ജനിച്ച നായ്ക്കുട്ടിയെ ഉടമകള്‍ ഉപേക്ഷിച്ചതോടെ അവളുടെ ജീവിതം നരകതുല്യമായി മാറുകയായിരുന്നു. മുന്‍കാലുകള്‍ ഇല്ലാതെ ജനിച്ച അവള്‍ മൃഗാശുപത്രിയിലേക്കാണ് തള്ളപ്പെട്ടത്. പക്ഷെ അവളെ അവിടെ നിന്നും ജീവിത്തിലേക്ക് കൊണ്ടു വരാന്‍ ഒരു കുടുംബം ഉണ്ടായിരുന്നു.
യുഎസിലെ ജോര്‍ജിയയിലെ കെന്നസോവിലുള്ള മോസ്ലി മട്ട്സ് അനിമല്‍ റെസ്‌ക്യൂ ഷെല്‍ട്ടറിന്റെ ഉടമയായ ടേണി കുടുംബവും അവളെ ദത്തെടുക്കുന്നത് വരെ ജീവിതം അവള്‍ക്ക് കയ്‌പ്പേറിയതായിരുന്നു. പക്ഷെ ഒരിക്കല്‍ അവളുടെ അവസ്ഥകള്‍ കണ്ട ടേണിയും കുടുംബവും അവളരെ ദത്തെടുത്തു. ജീവിതത്തിലേക്കുള്ള തിരിച്ചു വരവായിരുന്നു അത്.
ജന്മനാ ഉണ്ടായ വൈകല്യം മൂലമായിരുന്നു അവളെ ഉടമ ഉപേക്ഷിച്ചത്. നായയുടെ അവസ്ഥ കണ്ട് 12 വയസ്സുള്ള ഡിലന്‍ എന്ന കുട്ടി അവള്‍ക്ക് വീല്‍ചെയര്‍ ഒരുക്കി. അതിവേഗം വളരുന്ന നായക്കുട്ടിക്ക് ഏറ്റവും അനുയോജ്യമായ ലെഗോ വീല്‍ചെയര്‍ ആയിരുന്നു ഒരുക്കിയത്. കൂടാതെ, ഇത് വിലകുറഞ്ഞതും ക്രമീകരിക്കാന്‍ എളുപ്പവുമായിരുന്നു. ചെറിയൊരു പരിശീലനം കൊണ്ട് നായ്ക്കുട്ടിയും വീല്‍ചെയര്‍ ഉപയോഗിക്കുന്ന വിദ്യ പഠിച്ചെടുത്തു.
അവള്‍ക്ക് അവര്‍ പേര് നല്‍കിയത് ഗ്രേസി എന്നാണ്. തന്റെ പ്രായത്തിലെ എല്ലാ നായ്ക്കുട്ടികളെയും പോലെ അവള്‍ എല്ലാ വേദനയും മറന്ന് ഓടികളിക്കാന്‍ തുടങ്ങി. ഇന്നവള്‍ വളര്‍ന്നപ്പോള്‍ ഡിലന്‍ വീല്‍ചെയറില്‍ വലിയ ചക്രങ്ങള്‍ ചേര്‍ത്തു. വൈകല്യത്തിന്റെയും കഷ്ടപ്പാടിന്റെയും വേദന ഇന്ന് ഗ്രേസിക്കില്ല. ആ വേദന മറക്കാന്‍ അവളെ സഹായിച്ചത് ആ കുടുംബമായിരുന്നു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
