
ലണ്ടന്‍ : ചിലപ്പോള്‍ നമ്മുടെ കൈയ്യിലിരിക്കുന്ന ഒരു ചെറിയ വസ്തുവിന്റെ വില നമ്മെ തന്നെ അത്ഭുതപ്പെടുത്തും. കാലം അതിന്റെ രൂപത്തെ തന്നെ ബാധിച്ചിട്ടുണ്ടെങ്കിലും ചിലപ്പോള്‍ ആ കാലപ്പഴക്കം തന്നെ അതിന് വലിയ വില നേടി കൊടുത്തേക്കാം.
അത്തരത്തില്‍ കേള്‍ക്കുന്നവര്‍ ഞെട്ടി പോകുന്ന ഒരു വസ്തുവും അതിന്റെ പഴക്കവും ആ വസ്തു ലേലത്തില്‍ വിറ്റു പോയതുമാണ് വാര്‍ത്തയാകുന്നത്. ആര്‍ക്കും വേണ്ടാതെ ഏതോ ഒരു മൂലയില്‍ കിടക്കുന്ന വസ്തു 'പാഴ്‌വസ്തു'വല്ല പ്രതീക്ഷിക്കാത്ത മൂല്യം അതിനുണ്ടെന്ന് തെളിയിക്കുന്ന സംഭവം ആണ് വെറും ഒരു 'നാരങ്ങ' തെളിയിച്ചിരിക്കുന്നത്.
അടുക്കളയില്‍വെക്കുന്ന കിച്ചന്‍ കാബിനറ്റ് വില്‍പ്പനയ്ക്കായി ഫോട്ടോ എടുക്കുന്നതിനിടെയാണ് ഡ്രോയറിന്റെ പിന്‍ഭാഗത്ത് നാരങ്ങ കണ്ടെത്തിയത്. കാലപഴക്കം അതിന്റെ രൂപത്തെ തന്നെ മാറ്റിയിട്ടുണ്ടെങ്കിലും അതിനു ലഭിച്ച തുക ആരെയും ഞെട്ടിക്കും.
285 വര്‍ഷം പഴക്കമുള്ള നാരങ്ങ ആയിരുന്നു ഇത്. 19ാം നൂറ്റാണ്ടിലെ ഒരു അലമാരയില്‍ നിന്ന് കിട്ടിയതെന്ന് പറഞ്ഞാണ് ഒരു കുടുംബം നാരങ്ങ ലേലശാലയിലേക്ക് കൊണ്ടുവന്നതെന്ന് ഷ്രോപ്ഷെയറിലെ ബ്രെറ്റല്‍സ് ലേലക്കാര്‍ പറഞ്ഞു.
ഈ നാരങ്ങയ്ക്ക് ലഭിച്ച ലേല തുക എത്രയാണെന്ന് അറിയോ? 1,780 ഡോളര്‍. 'മിസ്റ്റര്‍ പിലു ഫ്രാഞ്ചിനി നവംബര്‍ 4, 1739 ല്‍ മിസ് ഇ. ബാക്സ്റ്ററിന് നല്‍കിയത്' എന്ന സന്ദേശം അതില്‍ രേഖപ്പെടുത്തിയിരുന്നു. പഴകിയ നാരങ്ങ വില്‍ക്കാന്‍ ലേല സ്ഥാപനം തീരുമാനിച്ചു. 1,780 ഡോളര്‍ ലഭിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. എന്നാല്‍ ഇത് ലഭിച്ച കിച്ചന്‍ കാബിനറ്റ് വിറ്റ് പോയത് വെറും 40 ഡോളറിനാണെന്നതാണ് രസകരം.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
