
ചില സൃഷ്ടികള്‍ അത്ഭുതവും കൗതുകവും ഒരുപോലെ ഉണ്ടാക്കാറുണ്ട്. അത്തരത്തില്‍ ഒരു സൃഷ്ടിയാണ് ഫ്രാന്‍സിലെ ലെ ഹാവ്രെ നഗരത്തിലെ 'നാരോ ഹൗസ്'. ഈ വീട്ടില്‍ എല്ലാ സൗകര്യങ്ങളും ഉണ്ട്. പക്ഷെ അവയെല്ലാം കാണുന്നവര്‍ക്ക് അല്‍പം കൗതുകം തോന്നുന്ന രീതിയില്‍ ആണെന്ന് മാത്രം.
2022 ജൂണ്‍ 24-നാണ് നാരോ ഹൗസിലേക്ക് പൊതുജനങ്ങള്‍ വന്ന് തുടങ്ങുന്നത്. അന്ന് മുതല്‍ കൗതുകത്തിന്റെ കലവറ തന്നെയായി മാറി ഈ വീട്. വളരെ വലുപ്പം കുറഞ്ഞ രീതിയിലാണ് ഇവിടെയുള്ള എല്ലാ മുറികളും പണിതിരിക്കുന്നത്. പക്ഷെ മുറിക്ക് വലിപ്പം കുറഞ്ഞെങ്കിലും അസൗകര്യങ്ങള്‍ ഒന്നും തന്നെ വീട്ടിലില്ല എന്നതാണ് ഏറെ കൗതുകകരമായ കാര്യം.
ഇടനാഴികള്‍, കിടപ്പുമുറി, സന്ദര്‍ശക മുറി എന്ന് തുടങ്ങി ശുചിമുറി വരെയുള്ള ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും ഇതിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഒരാള്‍ക്ക് കഷ്ടിച്ച് കടന്ന് പോകാന്‍ കഴിയുന്ന മുറികള്‍ ഉണ്ടെന്നത് വരെ അത്ഭുതമാണ്. വ്യക്തിഗത ഇടം പരിമിതപ്പെടുത്തുകയോ നിയന്ത്രിക്കുകയോ അധിനിവേശം ചെയ്യുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള അസ്വസ്ഥജനകമായ ചിന്തകള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നതാണ് ഈ കലാസൃഷ്ടി.
എക്സിലാണ് നാരോ ഹൌസിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു സമയം ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ വലിപ്പമുള്ള ഒരു ഇടനാഴി പോലെയാണ് ഈ വീട്. പക്ഷേ, ആ ഇടനാഴിയെ പോലും വീണ്ടും വിവിധ ഭാഗങ്ങളായി തിരിച്ചു മുറികളും അടുക്കളയും ശുചിമുറിയും ഒക്കെയാക്കി മാറ്റിയിരിക്കുന്നു. ഒരു വീട്ടിലേക്ക് ആവശ്യമായ മുഴുവന്‍ സാധനങ്ങളും, ഊണു മേശയും കട്ടിലും കസേരയും ഫോണുമെല്ലാം ഇതിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പക്ഷേ അവയ്‌ക്കെല്ലാം വീടിന്റെ അതേ രൂപമാണെന്ന് മാത്രം.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
