
ലോകത്തില്‍ അത്ഭുതകരമായ നിരവധി കെട്ടിടങ്ങളുണ്ട്. താജ്മഹലും, ഈഫല്‍ ടവറും എല്ലാം അത്ഭുതമായപ്പോള്‍ ദുബായ്‌യിലെ ബുര്‍ജ് ഖലീഫ ഏറെ വിസ്മയം തീര്‍ത്തു. ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരം മറി കടക്കാന്‍ ഇനിയും ഒരു കെട്ടിടത്തിനും സാധിച്ചിട്ടില്ല എന്നതാണ് സത്യം.
പക്ഷെ അങ്ങ് ബീഹാറില്‍ സ്വന്തമായി ഒരു ബുര്‍ജ് ഖലീഫയുണ്ട്. ബീഹാറിന്റെ സ്വന്തം ബുര്‍ജ് ഖലീഫ എന്നറിയപ്പെടുന്ന ഒരു കെട്ടിടം. നിര്‍മ്മാണം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടുകയാണ് ഈ കെട്ടിടം.
ബീഹാറിലെ മുസാഫര്‍പൂരില്‍ നിന്നുള്ള ഒരു വൈറല്‍ വീഡിയോയിലൂടെയാണ് ഈ കെട്ടിടം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആറടി മാത്രം വലിപ്പമുള്ള ഒരു സ്ഥലത്ത് നിര്‍മ്മിച്ച അഞ്ച് നിലകളുള്ള അംബരചുംബി. ഇതില്‍ നിറയെ അത്ഭുതങ്ങള്‍ മാത്രമേ ഉള്ളു.
മുസാഫര്‍പൂരിലെ ഗന്നിപൂര്‍ എന്നയിടത്താണ് ഈ അഞ്ച് നിലകളിലെ വീട് സ്ഥിതി ചെയ്യുന്നത്. ആറടി സ്ഥലത്ത് പണിതിട്ടും വീടിന് ഉള്ളില്‍ നിന്ന് അഞ്ചടി വീതിയേ ഉള്ളൂ.വലിപ്പം കുറവാണെങ്കിലും ഒരു വീടിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇതിനകത്തുണ്ട്. അടുക്കള, കുളിമുറി, കിടപ്പുമുറി എന്നിവയുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വീടിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ആദ്യത്തേതില്‍ സ്റ്റെപ്പുകള്‍ ഉണ്ട്, രണ്ടാമത്തേതില്‍ മുറികള്‍ അടങ്ങിയിരിക്കുന്നു.
ഈ വീടിനെ 'ബീഹാറിന്റെ ഈഫല്‍ ടവര്‍' എന്നും വിളിക്കുന്നുണ്ടെങ്കിലും ചിലര്‍ താജ്മഹലുമായി താരതമ്യപ്പെടുത്തുന്നുമുണ്ട്. അതിന് കാരണം ഇത് ഒരു വ്യക്തി തന്റെ ഭാര്യയ്ക്ക് വേണ്ടി പണിതതായതിനാലാണ്.
ഈ വീട്ടില്‍ വാടക്കാര്‍ ആണ് താമസമെങ്കിലും കെട്ടിടം ഇപ്പോള്‍ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു, നിരവധി ആളുകള്‍ ഇതിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ഇവിടേക്ക് വരുന്നത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
