
ബ്രിട്ടനിലെ ഫ്രിസ്‌ക്‌നിയിലുള്ള ലിങ്കണ്‍ഷയര്‍ വന്യജീവി പാര്‍ക്കില്‍ കുറച്ച് നാള്‍ മുന്‍പ് വരെ പ്രശ്‌നക്കാരായ അഞ്ച് തത്തകളെ കുറിച്ചായിരുന്നു സംസാരം. മൃഗശാലയില്‍ എത്തുന്നവരെയെല്ലാം കണ്ണ്‌പൊട്ടുന്ന ചീത്തപറയുകയും ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുന്ന തത്തകള്‍ വളരെ പെട്ടന്ന് തന്നെ മൃഗശാല അധികൃതര്‍ക്ക് തലവേദനയായി മാറി. എന്നാല്‍ തത്തകള്‍ക്ക് നല്ല പണികൊടുത്ത് ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ് പാര്‍ക്ക് ജീവനക്കാര്‍.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 2020 ഓഗസ്റ്റിലാണ് ആഫ്രിക്കന്‍ ഗ്രേ വിഭാഗത്തില്‍ പെട്ട അഞ്ച് വെള്ള തത്തകളെ അധികൃതര്‍ സ്വന്തമാക്കുന്നത്. എറിക്, ജേഡ്, എല്‍സി, ടൈസണ്‍, ബില്ലി എന്നിങ്ങനെയായിരുന്നു ഇവയുടെ പേരുകള്‍. വന്ന സമയം കൊവിഡ് കാലഘട്ടം ആയിരുന്നതിനാല്‍ അവയെ ക്വാറന്റീനില്‍ ആക്കിയിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം ഇവയെ പ്രധാന പക്ഷി ശാലയിലേക്ക് മാറ്റുകയും ചെയ്തു. അതുവരെ മികച്ച പെരുമാറ്റം കാഴ്ചവെച്ചിരുന്ന പക്ഷികള്‍ പക്ഷെ പിന്നീടങ്ങോട്ട് വളരെ മോശം പെരുമാറ്റം കാണിക്കുകയായിരുന്നു.
പാര്‍ക്കില്‍ വരുന്ന സന്ദര്‍ശകരെ നോക്കി തത്തകള്‍ കണ്ണുംപൂട്ടി ചീത്ത പറയാന്‍ തുടങ്ങി. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുന്ന തത്തകളെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ അധികൃതര്‍ കണ്ണും തള്ളി നിന്നു. ആദ്യമെല്ലാം ഇത് കാഴ്ചക്കാര്‍ക്ക് തമാശയായി തോന്നിയെങ്കിലും പിന്നീട് സംഭവം ഗൗരവം ആയി തന്നെ എടുത്തു. വന്നു ചേര്‍ന്ന തത്തകളില്‍ ആരുടെയെങ്കിലും ഉടമസ്ഥന്‍ പക്ഷിയെ ചീത്ത വാക്കുകള്‍ പഠിപ്പിച്ചിരിക്കാമെന്നും ഒന്നിച്ച് ചിലവഴിച്ച സമയങ്ങളില്‍ ഇത് മറ്റ് തത്തകളും കേട്ട് പഠിച്ചിരിക്കാം എന്നായിരുന്നു ഒടുവിലത്തെ നിഗമനം.
ചിറകുകള്‍ വിരിച്ച് റൗഡികളെ പോലെ ഗോഷ്ടികള്‍ കാണിച്ച് ചീത്ത പറയുന്ന തത്തകള്‍ അധികൃതര്‍ക്ക് തലവേദനയായി മാറുകയായിരുന്നു.അവിടെയും തീരുന്നില്ല പ്രശ്‌നങ്ങള്‍. ഈ അഞ്ചംഗ സംഘത്തെ കൂടാതെ 250 തത്തകള്‍ വേറെയും പാര്‍ക്കിലുണ്ട്. മറ്റ് തത്തകളെ കൂടെ ചീത്തയാക്കാതിരിക്കാന്‍ പാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവിന് ഒരു കടുത്ത തീരുമാനം എടുക്കേണ്ടി വന്നു. തെറി വിളിക്കുന്ന അഞ്ച് തത്തകളെയും മറ്റുള്ളവരില്‍ നിന്ന് മാറ്റി പാര്‍പ്പിക്കാന്‍ നടപടിയായി. 2020-ല്‍ തന്നെ ഇത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പിറ്റേ വര്‍ഷം ഇക്കൂട്ടത്തിലേക്ക് മൂന്ന് പേരെ കൂടി ചേര്‍ത്തു.
ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നല്ലനടപ്പ് കണക്കിലെടുത്താവണം, എട്ട് പേരെയും ഇപ്പോള്‍ നൂറോളം വരുന്ന പാര്‍ക്കിലെ മറ്റ് തത്തകള്‍ക്കൊപ്പം വിടാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. ഏതായാലും ലിങ്കണ്‍ഷയര്‍ വന്യജീവി പാര്‍ക്കിലെ അധികൃതര്‍ ഈ സംഭവം ഒരിക്കലും മറക്കാന്‍ സാധ്യതയില്ല. കാരണം, പിടിച്ച പുലിവാല് ചില്ലറയൊന്നുമല്ലല്ലോ
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
