
ഏറ്റവും കൂടുതല്‍ ട്രാഫിക്കിന് പേര് കേട്ട ഇടമാണ് ബെംഗളൂരു നഗരം. ഇവിടെയുള്ള ഗതാഗതക്കുരുക്ക് ജനങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. അതിപ്രധാനമായ ഒരു ദിവസം അത്തരത്തില്‍ ഒരു ട്രാഫിക്ക് ബ്ലോക്ക് വന്നാലോ, അതും സ്വന്തം വിവാഹ ദിവസം? ദാ ഇതുപോലെ ചെയ്യണമെന്നാണ് ഈ വധു സ്വന്തം അനുഭവത്തിലൂടെ തെളിയിച്ചുകാണിക്കുന്നത്.
നഗരത്തിലെ കടുത്ത ട്രാഫിക്കിന്റെ മറ്റൊരു മുഖമാണ് ഈ യുവതി തന്റെ വിവാഹ ദിവസം തന്നെ അനുഭവിച്ചത്. ട്രാഫിക്കില്‍ നിന്നും രക്ഷപ്പെടാന്‍ യുവതി സ്വീകരിച്ച മാര്‍ഗ്ഗം എല്ലാവരെയും കൊണ്ട് കൈയ്യടിപ്പിക്കുന്നതാണ്.
മുഹൂര്‍ത്തം തെറ്റുന്നതിന് മുന്നേ വിവാഹ മണ്ഡപത്തില്‍ എത്തുന്നതിനായി കാര്‍ ഉപേക്ഷിച്ച് മെട്രോ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുകയാണ് വധു. കടുത്ത ട്രാഫിക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സ്‌റ്റൈലന്‍ എന്‍ട്രി തന്നെ വധുവിന് ഉപേക്ഷിക്കേണ്ടി വന്നു.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അകമ്പടിയോടെ മെട്രോയില്‍ സഞ്ചരിക്കുന്ന വധുവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവം വൈറലാവാന്‍ വേണ്ടിയല്ല ചെയ്തത് എങ്കിലും വീഡിയോ വൈറലായിരിക്കുകയാണ്. ''വാട്ട് എ സ്റ്റാര്‍ കനത്ത ട്രാഫിക്കില്‍ പെട്ട മിടുക്കിയായ ബംഗളൂരു വധു മുഹൂര്‍ത്തത്തിന് മണ്ഡപത്തിലെത്താന്‍ കാര്‍ ഉപക്ഷിച്ച് മെട്രോ മാര്‍ഗം സ്ഥലത്തെത്തി പീക്ക് ബെംഗളൂരു മൊമന്റ്‌റ്'', എന്ന കുറിപ്പോടെയാണ് വിഡിയോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.
ആളുകളുടെ പ്രതികരണം എത്താനും അധികം വൈകിയില്ല. ഇത്രയും മിടുക്കിയായ ഈ പെണ്‍കുട്ടി മനോഹരമായ ജീവിതം നയിക്കുമെന്നും തീര്‍ത്തും പ്രാക്റ്റിക്കലായി ചിന്തിച്ച യുവതിക്ക് ശുഭ ഭാവിയും നേരുകയാണ് സോഷ്യല്‍ മീഡിയ ലോകം. ഏതായാലും ആളുകളെ വലയ്ക്കുന്ന ബെംഗളൂരു ട്രാഫിക്കിന് അവസാനം എന്ന് എന്ന ചോദ്യം ഇന്നും ബാക്കി.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
