
പുതുവത്സരാഘോഷത്തിനിടയില്‍ തന്റെ തലയ്ക്ക് നേരെ ബുള്ളറ്റാക്രണം ഉണ്ടായിട്ടും അതൊന്നും അറിയാതെ യുവാവ് കഴിഞ്ഞത് നാല് ദിവസമായിരുന്നു. ബ്രസീലില്‍ നിന്നുള്ള മത്തേസ് ഫാസിയോ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് തനിക്ക് എന്ത് പറ്റി എന്ന് പോലും അറിയാതെ പാര്‍ട്ടിയുമായി കഴിഞ്ഞത്.
റിയോ ഡി ജനീറോയില്‍ പുതുവത്സരാഘോഷത്തിനിടെയാണ് യുവാവിന്റെ തലയില്‍ വെടിയേല്‍ക്കുന്നത്. പക്ഷെ വെടിയേറ്റ് തലയില്‍ നിന്നും രക്തസ്രാവമുണ്ടായിട്ടും ഇയാള്‍ തന്റെ തലയില്‍ ബുള്ളറ്റ് കയറിയത് അറിഞ്ഞില്ല.
തലയ്ക്ക് കല്ല് കൊണ്ടതാണ് രക്തം വരാന്‍ കാരണം എന്നാണ് യുവാവ് കരുതിയത്. അതൊന്നും ആഘോഷത്തെ ബാധിക്കരുതെന്നും ഇയാള്‍ കരുതി. നല്ല രീതിയില്‍ ആഘോഷങ്ങളുമായി ഇയാല്‍ തുടര്‍ന്നത് നാല് ദിവസമാണ്.
ഒടുവില്‍ ആഘോഷങ്ങളെല്ലാം കെട്ടടങ്ങിയപ്പോള്‍ വലതുകൈക്ക് ഒരു വേദന വന്നു. വേദന അസഹനീയമായപ്പോള്‍ ഡോക്ടറെ കാണാന്‍ തന്നെ തീരുമാനിച്ചു. അവിടെ വച്ചാണ് അവന്റെ തലയില്‍ ബുള്ളറ്റുണ്ടെന്ന ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്.
തലയില്‍ ബുള്ളറ്റുമായി എങ്ങനെ നടന്നു എന്ന കാര്യം ഇയാള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നതായിരുന്നില്ല. ഒടുവില്‍ ന്യൂറോ സര്‍ജന്‍ ഫ്‌ലാവിയോ ഫാല്‍കോമെറ്റയാണ് ഫാസിയോയുടെ തലയില്‍ നിന്നും ബുള്ളറ്റ് പുറത്തെടുക്കുന്നത്. തലയില്‍ ബുള്ളറ്റിരുന്നത് കാരണമാണ് അവന്റെ കയ്യുടെ ചലനം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതും കയ്യില്‍ വേദന അനുഭവപ്പെട്ടതും. എങ്ങനെയാണ് ഫാസിയോയ്ക്ക് വെടിയേറ്റത് എന്നതിനെ ചൊല്ലി അന്വേഷണം നടക്കുകയാണ്.
ന്യൂറോ സര്‍ജന്‍ പറയുന്നത്, വളരെ അപകടകരമായിരുന്നു ഫാസിയോയുടെ അവസ്ഥ എന്നാണ്. ബുള്ളറ്റിന്റെ ഒരു ഭാഗം ഫാസിയോയുടെ തലച്ചോറിലേക്ക് തുളച്ചുകയറുകയും അവന്റെ കയ്യുടെ ചലനങ്ങളെ സ്വാധീനിക്കുകയും ചെയ്തു എന്നും അദ്ദേഹം പറയുന്നു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
