
ഉറക്കമുണര്‍ന്നാല്‍ കണ്ണ് തുറക്കുന്നത് മുതല്‍ ഉറങ്ങുമ്പോള്‍ അവസാനത്തെ കാഴ്ച വരെ എല്ലാം ഇന്ന് മൊബൈല്‍ ഫോണാണ്. എന്നാല്‍ ആ ഫോണ്‍ ഒന്ന് മാറ്റി വയ്ക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കില്‍ സിഗ്ഗിസ് അതിനൊരു അവസരം തരും, വെറുതെയല്ല നല്ല പാരിതോഷികത്തോടെ തന്നെ.
ഫോണൊക്കെ മാറ്റി വെച്ച് എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് സമാധാനമായി ഇരിക്കണം എന്ന് ആലോചിക്കുന്നവര്‍ക്ക് കൈ നനയാതെ മീന്‍ പിടിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഈ ഓഫര്‍. നൂതനമായ ആശയത്തിലൂടെ ഡിജിറ്റല്‍ ലോകത്തില്‍ നിന്ന് ബ്രേക്ക് എടുക്കാന്‍ ഒരു അവസരം ഒരുക്കുകയാണ് ഐസ്ലാന്‍ഡിലുള്ള ഒരു യോഗര്‍ട്ട് ബ്രാന്‍ഡ്.
സിഗ്ഗിസ് എന്ന യോഗര്‍ട്ട് ബ്രാന്‍ഡാണ് ഒരു മാസത്തോളം ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് പതിനായിരം ഡോളര്‍ അഥവാ എട്ടര ലക്ഷം രൂപ പാരിതോഷികമായി നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഡിജിറ്റല്‍ ഡീറ്റോക്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്.
വെറുതെ ഈ ചലഞ്ച് ഏറ്റെടുക്കാന്‍ സാധിക്കില്ല. വരുന്ന എല്ലാവര്‍ക്കും പങ്കെടുക്കാനും സാധിക്കില്ല. ഈ ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ ഫോണ്‍ ഒരു പെട്ടിയിലാക്കി പൂട്ടി വെയ്ക്കണം. തെരഞ്ഞെടുക്കുന്ന പത്ത് പേര്‍ക്കാണ് സമ്മാനം. വിജയിക്കുന്നവര്‍ക്ക് പതിനായിരം രൂപയ്ക്കൊപ്പം ഒരു പഴയ മോഡല്‍ ഫ്‌ളിപ് ഫോണും, അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു പ്രീപെയ്ഡ് സിം കാര്‍ഡും, മൂന്ന് മാസത്തേക്ക് സൗജന്യമായി സിഗ്ഗിസിന്റെ യോഗര്‍ട്ടും ലഭിക്കും.
'ഡ്രൈ ജനുവരി' പോലെയുള്ള ഒരു ആശയമാണ് തങ്ങള്‍ കൊണ്ട് വരുന്നതെന്ന് സിഗ്ഗിസ് പറയുന്നു. മദ്യം ഉപേക്ഷിക്കുന്നതിന് പകരം ഇവിടെ വര്‍ജ്ജിക്കുന്നത് ഫോണുകളാണ് എന്ന വ്യത്യാസം മാത്രം. ഈ അപൂര്‍വ്വമായ പ്രോഗ്രാമിലേക്കുള്ള അപേക്ഷകള്‍ ജനുവരി 31 വരെ സ്വീകരിക്കും.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
