
യുകെയിലെ നോട്ടിംഗ്ഹാംഷെയറിലെ പീറ്റര്‍ ഗ്ലേസ്ബ്രൂക്ക് കൃഷിചെയ്ത് ഗിന്നസില്‍ കയറിക്കൂടി വ്യക്തിയാണ്. കാരണം പീറ്റര്‍ ഗ്ലേസ്ബ്രൂക്കിന്റെ കൃഷിയിടത്തില്‍ വളരുന്ന പച്ചക്കറികളെല്ലാം തന്നെ കാഴ്ചയില്‍ വളരെ വ്യത്യസ്തമാണ്.
ഭാരം കൂടിയ പച്ചക്കറികള്‍ വില്‍ക്കുന്ന ചില കൃഷിക്കാരെ കുറിച്ച് വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ തന്റെ കൃഷിയിടങ്ങളില്‍ ഭാരം കൂടിയ ഉരുളക്കിഴങ്ങും കാപ്‌സിക്കവും കോളിഫ്‌ളവറും വഴുതനയും എല്ലാം വിളയിക്കുകയാണ് ഇദ്ദേഹം
ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ പച്ചക്കറികളാണ് 79-കാരനായ പീറ്റര്‍ കൃഷി ചെയ്യുന്നത്. 4.98 കിലോ ഭാരമുള്ള ഉരുളക്കിഴങ്ങ്, 27.48 കിലോയുള്ള കോളിഫ്ളവര്‍, 3.362 കിലോയുള്ള ഏറ്റവും ഭാരമേറിയ വഴുതന, 750 ?ഗ്രാം ഭാരമുള്ള കാപ്‌സിക്കം എന്നിവയെല്ലാം വളര്‍ത്തിയെടുത്ത്. ഇത്തരത്തില്‍ വ്യത്യസ്തനായി ഇദ്ദേഹം കയറിയത് ഗിന്നസ്ബുക്കിലേക്കാണ്.
അര ഏക്കര്‍ വിസ്താരമുള്ള തന്റെ പച്ചക്കറി തോട്ടത്തില്‍ ആധുനിക ഉപകരണങ്ങളുടെ സഹായമൊന്നും ഇല്ലാതെയാണ് പീറ്റര്‍ കൃഷി ചെയ്യുന്നത് എന്നതാണ് പ്രത്യേകത. യാന്ത്രിക ജലവിതരണ സംവിധാനം ഉപയോഗിക്കാതെ വീടിന്റെ മേല്‍ക്കൂരയില്‍ റീസൈക്കിള്‍ ചെയ്ത മഴവെള്ളം ഉപയോഗിച്ചാണ് കൃഷിയിടങ്ങള്‍ നനയ്ക്കുന്നത്.
മികച്ച പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ വിത്ത് തെരഞ്ഞെടുക്കുന്നത് മുതല്‍ ശ്രദ്ധിക്കണം എന്നാണ് പീറ്റര്‍ പറയുന്നത്. മറ്റ് മികച്ച കര്‍ഷകരില്‍ നിന്നാവും അദ്ദേഹം ഇത്തരത്തിലുള്ള വിത്തുകള്‍ ശേഖരിക്കുക. അത് കൂടാതെ മത്സരവേദികളും ഷോകളിലും പോകുമ്പോള്‍ പച്ചക്കറികള്‍ വില്‍ക്കുന്നവരില്‍ നിന്നും മത്സരത്തില്‍ വിജയിക്കുന്നവരില്‍ നിന്നുമൊക്കെ പീറ്റര്‍ വിത്തുകള്‍ കൈക്കലാക്കും. പിന്നീട് സ്വന്തം പൊടിക്കൈകളുടെ കൂട്ടോടെ കൃഷി ആരംഭിക്കും.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
