
ഒരു വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളുണ്ടായി അവര്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുക എന്നത് ആരും സ്വപ്‌നം കാണുന്ന എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. പക്ഷെ ഒന്നില്‍ കുടുതല്‍ ഭാര്യമാരെ ഒരു പോലെ സ്‌നേഹിച്ച് മുന്നോട്ട് പോകുക എന്നത് വളരെ ശ്രമകരമായ കാര്യമണ്. അത്തരത്തില്‍ ഒരു യുവാവിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ന്യൂയോര്‍ക് സിറ്റിയില്‍ നിന്നുള്ള ചെറുപ്പക്കാരനാണ് 22 കാരനായ മ്യുസീഷ്യനായ സെദ്ദി വില്‍ ആണ് ഇത്തരത്തില്‍ പ്രശസ്തനാകുന്നത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഇയാള്‍ക്ക് ജനിക്കാന്‍ പോകുന്നത് അഞ്ച് കുഞ്ഞുങ്ങളാണ്. എങ്ങനെ എന്നോ, ഇയാളുടെ അഞ്ച് ഭാര്യമാരും ഒരേ സമയം ആണ് ഗര്‍ഭിണിയായിരിക്കുന്നത്.
ഗര്‍ഭിണികളായ തന്റെ അഞ്ച് ഭാര്യമാര്‍ക്കും ഒരുമിച്ച് ബേബി ഷവര്‍ നടത്തിയ സെദ്ദി വില്ലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇയാളുടെ ഭാര്യമാരില്‍ ഒരാള്‍ ഗായികയുമായ ലിസി ആഷ്‌ലി ഇക്കാര്യം ടിക് ടോകില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ജനശ്രദ്ധ നേടിയത്.
ക്വീന്‍സില്‍ വച്ച് ജനുവരി 14 നായിരുന്നു ബേബി ഷവര്‍ പാര്‍ട്ടി. സെഡിയുടെ അഞ്ച് പങ്കാളികളും ഒരേസമയത്താണ് ഗര്‍ഭിണികളാവുന്നത്. പ്രസവവും ഏതാണ്ട് വലിയ വ്യത്യാസങ്ങമില്ലാതെയാണ്. അഞ്ചുപേരും പരസ്പരം ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് മുന്നോട്ട് പോകുന്നതെന്നും ആഷ്‌ലി പറയുന്നു. ബോണി ബി, കെയ് മെറി, ജൈലിന്‍ വില, ലൈന്‍ല കലിഫ ഗല്ലേറ്റി എന്നിവരാണ് അഷ്‌ലിയെ കൂടാതെയുള്ള സെഡിയുടെ പങ്കാളികള്‍. ആഷ്‌ലി തന്റെ ഇന്‍സ്റ്റാഗ്രാമിലും ബേബി ഷവറിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
അതേസമയം ബേബി ഷവറിന്റെ ചിത്രങ്ങള്‍ക്ക് കീഴില്‍ സെദ്ദിക്കെതിരെയും പങ്കാളികള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിക്കുന്നവരും കുറവല്ല. ഇവരുടെ മാനസിക നില ശരിയല്ലെന്നും ഇവര്‍ കൗണ്‍സലിംഗ് തേടണമെന്നുമാണ് കമന്റുകള്‍ വരുന്നത്. അതേസമയം ഇവര്‍ക്കാര്‍ക്കും പ്രശ്നമില്ലെങ്കില്‍ പുറത്തുനിന്ന് കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് പറയുന്നവരും ഏറെയാണ്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
